ജയിലുകളിലെ സൌകര്യം വര്‍ധിപ്പിക്കുമോയെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: തടവുകാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് രാജ്യത്ത് ജയിലുകളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് ലോക്സഭയില്‍ കെ സുധാകരന്റെ ചോദ്യം. വിഷയത്തില്‍ അഞ്ച് ചോദ്യമാണ് സുധാകരന്‍ ഉന്നയിച്ചത്.

ഒന്ന്, രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ ആധിക്യമുണ്ടോ.
രണ്ട്, അതിന്റെ വിശദാംശം.
മൂന്ന്, ജയിലുകള്‍ വികസിപ്പിക്കുന്നതിലെ വേഗവും സ്ഥിതിവിവരവും.
നാല്, തടവുകാരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്ത് ജയിലുകളിലെ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ജയില്‍ സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടോ.
അഞ്ച്, അതിന്റെ വിശദാംശവും അതിനുവേണ്ടി ചെലവഴിക്കുന്ന പണവും.

തടവുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധന വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഗുരുദാസ് കാമത്ത് മറുപടി നല്‍കി. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2008ല്‍ 3,84,753 തടവുകാര്‍ ജയിലുകളിലുണ്ട്. 2,97,777 മാത്രമാണ് തടവുകാരുടെ അനുവദനീയമായ എണ്ണം. 29.2 ശതമാനം തടവുകാര്‍ ജയിലുകളില്‍അധികമുണ്ട്. ജയിലുകളുടെ മേല്‍നോട്ടച്ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍, ജയിലുകളുടെയും തടവുകാരുടെയുംസ്ഥിതി മെച്ചപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആധുനീകരണപദ്ധതി തുടങ്ങിയിട്ടുണ്ട്. 1800 കോടിയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. കേരളത്തിന് 25 കോടി അനുവദിച്ചിട്ടുണ്ട്- കാമത്ത് പറഞ്ഞു.

Sourceദേശാഭിമാനി 230211

No comments:

Post a Comment