ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍

ആശ്വാസ കിരണവുമായി 5-ാം വര്ഷത്തിലേക്ക് ഇടത് മുന്നണി സര്ക്കാര്

* സാമൂഹ്യ സുരക്ഷാമിഷന് രൂപീകരിച്ചു.
* 18 വയസ്സുവരെയുള്ള കുട്ടികള്ക്ക് മാരകരോഗങ്ങള്ക്ക് സൌജന്യ ചികിത്സ നല്കുന്ന താലോലം പദ്ധതി നടപ്പാക്കി
* ആശ്വാസകിരണം എന്ന പേരില് ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവര്ക്ക് ധനസഹായം ലഭ്യമാക്കി
* അവിവാഹിതരായ അമ്മമാര്ക്ക് ധനസഹായം ലഭ്യമാക്കി.
* ഹംഗര് ഫ്രീ സിറ്റി (പട്ടിണിരഹിത നഗരം) നടപ്പാക്കി
* വനിതകള്ക്കായി പ്രത്യേക ജാലിക തുടങ്ങി. വിധവാ വിവാഹത്തിന് കാല് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി.
* ജെന്ഡര് അഡൈ്വസറി ബോര്ഡ് രൂപീകരിച്ചു.
* വനിതകള്ക്കായുള്ള ഫിനിഷിങ് സ്കൂള് - ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം തുടങ്ങി.
* 31 ജില്ലാ പ്രൊട്ടക്ഷന് ഓഫീസര്മാരെ നിയമിച്ചു, 14 പുതിയ തസ്തിക സൃഷിച്ചു.
* അംഗന് വാടി പ്രര്ത്തകര്ക്ക് ഓണറ്റേറിയം വര്ദ്ധിപ്പിച്ചു. അംഗന് വാടി പ്രവര്ത്തികര്ക്ക് പെന്ഷന് ലഭ്യമാക്കി.
* 6746 പുതിയ അംഗന് വാടികള് അനുവദിച്ചു. അംഗന്വാടികള്ക്ക് പ്രത്യേക കരിക്കുലം തയ്യാറാക്കി.
* 861 അംഗന് വാടികള്ക്ക് പുതിയ കെട്ടിടം നിര്മ്മിച്ചു.
* സ്കൂളുകളില് പെണ്കുട്ടികള്ക്ക് കൌണ്സിലിംഗ് സെന്റര് തുടങ്ങി
* വയോജന നയം നടപ്പാക്കി
* മുഴുവന് വികലാംഗര്ക്കും തിരിച്ചറിയല് കാര്ഡ് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
* വികലാംഗ സംവരണത്തിന് കൂടുതല് തസ്തികകള്
* വികലാംഗ നിയമനങ്ങള് പി.എസ്.സിക്ക് വിട്ടു.
* കൊല്ലം, പാലക്കാട്, കാസര്കോട് ജില്ലകളില് വികലാംഗ പുനരധിവാസ പദ്ധതികള് തുടങ്ങി.
* 14 ജില്ലകളിലും പ്രത്യേക ക്യാന്പുകള് സംഘടിപ്പിച്ച് വികലാംഗര്ക്ക് സഹായ ഉപകരണങ്ങള് വിതരണം ചെയ്തു.
* ആറ് മാസം മുതല് മുന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്സംസ്ഥാനത്തെ 163 .സി.ഡി.എസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന് പദ്ധതി തുടങ്ങി
* സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്-കോര്പ്പറേഷന് തലത്തിലുംജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
* ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള് രൂപീകരിച്ചു.
* സാമൂഹ്യക്ഷേമവകുപ്പില് പുതിയതായി 139 .സി.ഡി.എസ്സ് സൂപ്പര് വൈസര് തസ്തിക സൃഷിച്ചു.
* ഒഴിഞ്ഞു കിടന്ന 94 തസ്തികകളില് നിയമനം നടത്തി.
* എല്ലാ ജില്ലകളിലും ചൈല്ഡ് വെല്ഫെയര് കമ്മിറ്റികളും ജുവനൈല് ജസ്റ്റീസ് ബോര്ഡുകളും രൂപീകരിച്ചു.

പ്രവാസികള്ക്ക് ക്ഷേമവും കരുതലും

* 21.9 ലക്ഷം പ്രവാസികള്. മാന്ദ്യകാലത്തും മഹത്തായ സംഭാവന
* വിദേശകേരളീയര്ക്ക് തിരിച്ചറിയല് രേഖ
* തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില് 1,31,324 ഉദ്യോഗാര്ത്ഥികള്ക്ക്എച്ച്.ആര്.ഡി. അറ്റസ്റ്റേഷന്
* വിദേശത്ത് ജയിലില് കഴിയുന്നവരുടേയും വീട്ടുജോലിക്കു പോയി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടേയുംമോചനത്തിന് നടപടി.
* തൊഴില് തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കാന് നടപടി
* നാട്ടിലെത്തി ദുരിതം അനുഭവിക്കുന്ന 987 പേര്ക്ക് സാന്ത്വനപദ്ധതിയിലൂടെ ധനസഹായം
* അര്ഹര്ക്ക് ചെയര്മാന് ഫണ്ട് ധനസഹായം
* മുന്നൊരുക്ക പരിശീലനം 2639 പേര്ക്ക്
* 657 പേര്ക്ക് തൊഴില് വൈദഗ്ധ്യ പരിശീലനം
* ജില്ലാ കേന്ദ്രങ്ങളില് നോര്ക്ക് സെല്ലുകള് ശക്തിപ്പെടുത്തുന്നു.
* നോര്ക്ക ന്യൂസ്ത്രൈമാസ വാര്ത്താപത്രിക
* വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടമെന്റിനും അവിദഗ്ധ-വീട്ടുജോലി തട്ടിപ്പിനുമെതിരെ ബോധവത്ക്കരണം
* പ്രവാസികള്ക്ക് ക്ഷേമനിധിയും പെന്ഷനും

ജനകീയ കാര്ഷിക മുന്നേറ്റത്തിന് ഒരു കേരള മാതൃക സൃഷ്ടിച്ചുകൊണ്ട് കരുത്തോടെ മുന്നോട്ട് കാര്ഷികമേഖലയില്നവനാന്പുകള് വിരിയിച്ച നാലു വര്ഷങ്ങള്

* കര്ഷക ആത്മഹത്യകള് അവസാനിച്ചു.
* 15000 ഹെക്ടറില് തരിശുനിലക്കൃഷി
* ആയിരം ഹെക്ടറില് കരനെല്കൃഷി
* നെല്ലുല്പാദനത്തില് 1.25 ലക്ഷം ടണ്ണിന്റെ വര്ദ്ധനവ്
* 3050 ഹെക്ടറില് അധികമായി പച്ചക്കറി കൃഷി, ആയിരം പച്ചക്കറി ഗ്രാമങ്ങള്
* ന്യായവില്ക്ക് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്
* പച്ചക്കറി വിലക്കയറ്റം തടയാന്20 % സബ്സിഡിയോടെ പച്ചക്കറി വിപണികള്
* 42113 കര്ഷകര്ക്ക് കടാശ്വാസ കമ്മീഷന്റെ ശുപാര്ശയനുസരിച്ച് കടക്കെണിയില് നിന്നും മോചനം.
* 5 ലക്ഷം കര്ഷകര്ക്ക് കിസ്സാന്ശ്രീ സൌജന്യ ഇന്ഷുറന്സ്
* പൊതുമേഖലാ സ്ഥാപനങ്ങള് റെക്കോര്ഡ് ലാഭത്തില്
* നാളികേര കര്ഷകര്ക്ക് പെന്ഷന്
* 101 ഗ്രാമങ്ങള് തരിശുരഹിതമാകുന്നു, തരിശുരഹിത കേരളം ലക്ഷ്യം
* മൂന്നുലക്ഷം കര്ഷകരെ പങ്കാളികളാക്കി40,000 ഹെക്ടറില് ജൈവക്കൃഷി
* കാര്ഷികോല്പ്പാദനത്തില് സ്വയം പര്യാപ്തമായ 100 അക്ഷയ ഗ്രാമങ്ങള്
* തലസ്ഥാന നഗരിയില് കര്ഷകര്ക്കായൊരു കര്ഷകഭവന്
* കാര്ഷിക സൂപ്പര് ബസാര് ഷൃംഖല

കിസാന് അഭിമാന്

രാജ്യത്താദ്യമായി കര്ഷകര്ക്ക് പെന്ഷന്

കേരള സ്റ്റേറ്റ് വെയര് ഹൌസിംഗ് കോര്പ്പറേഷന്

* നഷ്ടത്തില് നിന്ന് ലാഭത്തിലേക്ക്
* ആലത്തൂര് മോഡേണ് റൈസ്മില്ലില് നിന്നും അന്നം കുത്തരി വിപണിയിലേക്ക്
* വെയര്ഹൌസുകളിലൂടെ അന്നം കുത്തരി പൊതുജനങ്ങള്ക്ക് മിതമായ നിരക്കില് ലഭ്യമാക്കി
* പൊതുമേഖലയില് ആദ്യമായി കണ്ടെയിനര് ഫ്രൈറ്റ് സ്റ്റേഷന് തൃപ്പൂണിത്തറയില്
* പൊതുമേഖലാ സ്ഥാപനങ്ങളുടെ നിര്മ്മാണപ്രവര്ത്തനങ്ങളും വിവിധ സ്ഥാപനങ്ങളിലെ കീടനാശീകരണപ്രവര്ത്തനങ്ങളഉം ഏറ്റെടുക്കുന്നു.

കാലം നെഞ്ചില് കുറിച്ചിടുന്ന നേട്ടങ്ങളുമായി...........

വനസംക്ഷണത്തിലം കേരള മാതൃക

* റിസര് വ്വ് വനവിസ്തൃതിയില് വര്ദ്ധന
* പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് ഗൃഹനിര്മ്മാണത്തിന് സൌജന്യമായി തടി
* ആദിവാസികളുടെ ജൈവകുരുമുളക് ലോക വിപണിയില്
* സൈലന്റ് വാലി നാഷണല് പാര്ക്കിന് ബഫര്സോണ്
* കൈയേറ്റങ്ങളില് നിന്ന് ഭൂസന്പത്ത് രക്ഷിച്ചുകൊണ്ട് നീലക്കുറുഞ്ഞി സാങ്ച്വറി
* ദേശീയ പക്ഷിയായ മയിലുകളുടെ സംരക്ഷണത്തിനായി ചൂലന്നൂര് മയില് സാങ്കേതം
* കേരളത്തിലെ കാടികളില് നിന്ന് സംഘടിത കാഞ്ചാവു കൃഷി അവസാനിപ്പിച്ചു
* കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്ച്ച്
* നാട്ടാന പുനരധിവാസകേന്ദ്രം തിരുവനന്തപുരം കോട്ടൂരില്
* ഒറ്റപ്പെട്ട വന്യജീവികളുടെ സംരക്ഷണാര്ത്ഥം മലയാറ്റൂര് കപ്രിക്കാട് അഭയാരണ്യം
* കാവ് സംരക്ഷണത്തിന് സമഗ്ര പദ്ധതി
* വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ
* തടിലേല വ്യവസ്ഥകള് സുതാര്യമാക്കി, 686 കോടി രൂപയുടെ വരുമാനം സംസ്ഥാന ഖജനാവിലേക്ക്
* ശുദ്ധജല വിപണനവും ശബരിമലക്കാടുകളുടെ രക്ഷയുംലക്ഷ്യമിട്ട് ശബരിജലം പദ്ധതി
* ഒന്നര നൂറ്റാണ്ടായി വെറും 5 രൂപയില് താഴെയായിരുന്ന സ്വകാര്യതോട്ടങ്ങളുടെ പാട്ടം പുതുക്കിപൊതുമേഖലയിലേതിന് തുല്യമായി 1300 രൂപയാക്കി
* വനനദികളിലെ മണല് പാവപ്പെട്ടവര്ക്ക് മാര്ക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന മണല് കലവറ
* എന്റെ മരം പദ്ധതിയ്ക്കും വനാവരണ വര്ദ്ധനവിലെ മികവിനും ദേശീയ അംഗീകാരം - ഇന്ദിരാ പ്രിയദര്ശിനിവൃക്ഷമിത്ര പുരസ്ക്കാരം (2007,2008)

സര്ക്കാര് ഉടമസ്ഥതയില് കയര് യന്ത്രനിര്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനം

കയര് വ്യാവസായത്തെ ആധുനികവല്ക്കരിക്കുന്നതിനും പുനസംഘടിപ്പിക്കുന്നതിനുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരിന്റെ നേതൃത്വത്തില് 30 കോടി രൂപ മുതല് മുടക്കില് ഒരു കയര് നിര്മ്മാണഫാക്ടറി ആലപ്പുഴയില്ആരംഭിച്ചു.

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണര് വേകികൊണ്ട് 5-ാം വര്ഷത്തിലേക്ക് ഇടതുമുന്നണി സര്ക്കാര്

* വൈദ്യവിദ്യാഭ്യാസ മേഖല കൂടുതല് കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഹെല്ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
* മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ വേതനം കൂട്ടി, സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു
* മെഡിക്കല് കോളേജികളിലെ അധ്യാപക ഒഴിവ് നികത്തുവാന് ഉൌര്ജ്ജിത നടപടി സ്വീകരിച്ചു.
* മെഡിക്കല് കോളേജുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിനായി റസിഡന്സി സന്പ്രദായം ഏര്പ്പെടുത്തി.
* മെഡിക്കല് കോളേജ് ആശുപത്രികള് റഫറല് യൂണിറ്റുകളാക്കി
* അഞ്ച് മെഡിക്കല് കോളേജികളിലും എം.ആര്.. സ്കാന് ഉള്പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്ലഭ്യമാക്കി
* മെഡിക്കല് കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
* തിരുവനന്തപുരം മെഡിക്കല് കോളേജില് 120 കോടിരൂപയുടെ വികസനപ്രവര്ത്തനം നടപ്പാക്കി
* ആലപ്പുഴ മെഡിക്കല് കോളേജ്പൂര്ണമായും വണ്ടാനത്തേക്ക് മാറ്റി
* ആലപ്പുഴയില് ജനറല് ആശുപത്രി കൊണ്ടുവന്നു.
* കോഴിക്കോട് മെഡിക്കല് കോളേജില് സ്പെഷ്യാലിറ്റി ബ്ലോക്ക്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
* 140 ആശുപത്രികളില് പ്രസവസൌകര്യം
* സര്ക്കാര് ആശുപത്രികളില് ഔഷധക്ഷാമം ഇല്ലാതാക്കി
* ആശുപത്രി വികസനത്തിനു വര്ഷന്തോറും ഫണ്ട് അനുവദിച്ചു
* ഡോക്ടര്മാരുടെ ഒഴിവുകള് നികത്തി
* റീജണല് ക്യാന്സര് ഇന്സ്റ്റിട്യൂറ്റില് അത്യാധുനിക ഉപകരണങ്ങള്
* ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി.
* 14 ആശുപത്രികള് എന്എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
* 115 സാമൂഹികാരോഗ്യകേന്ദ്രങ്ങള് ദേശീയ നിലവാരത്തില്
* 126 തീരദേശ ആശുപത്രികള് നവീകരിച്ചു
* 300 ആശുപത്രികള് അപ്ഗ്രേഡ് ചെയ്തു.
* പേവിഷബാധയേറ്റവര്ക്ക് ചികിത്സ പൂര്ണമായും സൌജന്യമാക്കി
* ഡോട്ട്സ് പ്ലസ് ചികിത്സ പൂര്ണതോതില് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി. ജനനി സുരക്ഷായോജന വഴി അഞ്ചു ലക്ഷം സ്ത്രീകള്ക്ക് 40 കോടി രൂപ നല്കി
* പാവപ്പെട്ട 6,626 രോഗികള്ക്ക് ഒന്പത് കോടി രൂപയുടെ സഹായം ലഭ്യമാക്കി
* വിദ്യാലയങ്ങളില് സമഗ്ര ആരോഗ്യപരിപാടിക്ക് തുടക്കം കുറിച്ചു
* മെഡിക്കല് പിജി പ്രവേശനത്തിന് സര് വീസ് ക്വാട്ട ഏര്പ്പെടുത്തി.
* ഡോക്ടര്മാര്ക്ക് സ്പെഷ്യല് അലവന്സും സ്പെഷ്യല് പേയും അനുവദിച്ചു.
* ആശുപത്രികളില് സ്പെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കേഡര്
* സര്ക്കാര് മേഖലയില് പുതിയ അഞ്ച് നഴ്സിങ് കോളേജുകള് തുടങ്ങി.
* ആലപ്പുഴയില് നാഷണല് വൈറോളജി ഇന്സ്റ്റിട്യൂട്ട്
* കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു.
* പ്രധാന ആശുപത്രികളില് ഹൌസ് കീപ്പിങ് സംവിധാനം ഏര്പ്പെടുത്തി
* 3479 നഴ്സുമാര്ക്ക് പ്രമോഷന് നല്കി.
* 800 ലേറെ തസ്തികകള് സൃഷ്ടിച്ചു
* ഫ്ളോട്ടിങ് ഡിസ്പെന്സറികള് തുടങ്ങി.
* പൂട്ടിക്കിടന്ന ആശുപത്രികള് പ്രവര്ത്തന സജ്ജമാക്കി
* സ്ഥലം മാറ്റവും നിയമനവും അഴിമതിരഹിതമാക്കി
* അട്ടപ്പാടി, നല്ലൂര്നാച് ട്രൈബല് ആശുപത്രികള് പൂര്ണതോതില് പ്രവര്ത്തിപ്പിച്ചു.
* ആദിവാസി ആരോഗ്യ പരിപാടികള് തുടങ്ങഇ
* സാന്ത്വന ചികിത്സയില് ജനകീയ കൂട്ടായ്മ ഏര്പ്പെടുത്തി
* എച്ച് ഐവി അണുബാധിതരുടെ സംരക്ഷണങ്ങള്ക്ക് ഊന്നല് നല്കി
* ആശുപത്രികളുടെ പ്രവര്ത്തന വികേന്ദ്രീകരണം
* ഔഷധ രംഗത്തെ മാഫിയാ പ്രവര്ത്തനം ഇല്ലാതാക്കി
* നഴ്സുമാര്ക്ക് വിദേശത്ത് തൊഴില് അവസരം ലഭ്യമാക്കി
* വട്ടിയൂര്ക്കാവ് ക്യൂബല് മാതൃകയില് കൊണ്ടുവന്നു
* മെഡിക്കല് കോളേജ് ലൈബ്രറികളില് ഗ്ലോബല് ഇന്ഫര്മേഷന് നെറ്റ് വര്ക്ക് സ്ഥാപിച്ചു
* നഴ്സിങ് കൌണ്സില് പുനസംഘടിപ്പിച്ചു
* ആയൂര് വേദ ചികിത്സയ്ക്കും പഠനത്തിനും പ്രത്യേക പരിഗണന നല്കി.
* മസാജ് പാര് ലറുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വന്നു.
* ആയൂര്വേദനത്തിന് പ്രത്യേക ഡ്രഗ്സ് കണ്ട്രോളര് വിഭാഗം രൂപീകരിച്ചു.
* മഞ്ചേരി ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, അത്യാധുനിക സൌകര്യങ്ങളോടെയുള്ള കെട്ടിടംജനങ്ങള്ക്ക് തുറന്നു കൊടുത്തു.
* കാസര്കോട് ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, ബഹുനിലകെട്ടിടം പൂര്ത്തിയാക്കിഅടിസ്ഥാന സൌകര്യം ഒരുക്കി.
* പാലക്കാട് ജില്ലാ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.
* തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില് ബിഹേവിയര് ഇന്റന്സീവ് കെയര് യൂണീറ്റ് ആരംഭിച്ചു.
* കുട്ടികള്ക്കും കൌമാരപ്രായക്കാര്ക്കുമുള്ള ബ്ലോക്കിന്റെ നിര്മ്മാണം ആരംഭിച്ചു.
* തൃശൂര് മാനസികാരോഗ്യകേന്ദ്രത്തില് പുനരധിവാസ വാര്ഡ് പണിതു.
* പത്തനംതിട്ട ജനറല് ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയുടെ പുതിയകെട്ടിടം പണി പൂര്ത്തിയാക്കി.
* തിരുവനന്തപുരത്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ ഇന്സ്റ്റിട്യൂട്ടിന് പൂതിയ കെട്ടിടം നിര്മ്മിച്ചു, പൂര്ണതോതില് പ്രവര്ത്തനം തുടങ്ങി
* നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ട്രോമാകെയര് കേന്ദ്രങ്ങള് ആരംഭിച്ചു
* നെയ്യാറ്റിന്കരിയല് പുതിയ .പി. ബ്ലോക്ക് നിര്മ്മിച്ചു
* വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയില് പുതിയ അത്യാഹിതവിഭാഗം തുറന്നു.
* കോഴിക്കോട് കോട്ടപ്പറന്പ് സ്ത്രീകളഉടേയും കുട്ടികളുടേയും ആശുപത്രിയില് ഒരു കോടി രൂപയുടെ വികസനപ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി അത്യാധുനിക സൌകര്യങ്ങള് ഒരുക്കി.
* വൈക്കം താലൂക്ക് ആശുപത്രിയില് സിടി സ്കാന് യൂണിറ്റ് സ്ഥാപിച്ചു
* തൃശൂര് മെഡിക്കല് കോളേജില് നബാര്ഡ് ഫണ്ട് ഉപയോഗിച്ച് 23 കോടി രൂപയുടെ വികസനപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
* കണ്ണൂര് റീജിയണല് പബ്ലിക് ഹെല്ത്ത് ലാബ് തുറന്നു.

കേരളാ ടൂറിസത്തെ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെനാലു വര്ഷങ്ങള്

ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രര്ത്തിച്ച, കോലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത, നൂതനമായ പദ്ധതികളിലൂടെകേരളത്തിന്റെ സമഗ്രവികസനത്തില് നിര്ണായകരമായ സ്വാധീനം ചെലുത്തിയ നാലു വര്ഷങ്ങള്

ലക്ഷ്യങ്ങളെയാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും കേരളാ ടൂറിസത്തിന്റെ ജൈത്രയാത്ര

അടിസ്ഥാന സൌകര്യ വികസനം

* സംസ്ഥാന ബഡ്ജറ്റുകളില് കൂടുതല് മുന്ഗണന - 86.25 കോടിയില് (2005-06) നിന്നും 168.25 കോടി
* കേന്ദ്രത്തില് നിന്നും കൂടുതല് ധനസഹായം നേടിയെടുക്കുന്നതില് വിജയം - കഴിഞ്ഞ നാലു വര്ഷത്തില് 177.5 കോടി രൂപ
* 57 പുതിയ പദ്ധതികള്ക്ക് വര്ഷം ഭരണാനുമതി
* സംസ്ഥാനമൊട്ടാകെ അടിസ്ഥാനസൌകര്യ വികസന പദ്ധതികള് തിരുവനന്തപുരം - 33, കൊല്ലം- 17, പത്തനംതിട്ട-5 ആലപ്പുഴ-12 കോട്ടയം-8, ഇടുക്കി-11, എറണാകുളം-17, തൃശൂര്- 18, പാലക്കാട്-8, മലപ്പുറം-11, വയനാട്-21, കോഴിക്കോട്-30, കണ്ണൂര്-33, കാസര്കോട്-13
* ചരിത്രപ്രധാനമായ മുസിരിസിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക പൈതൃക ടൂറിസം പദ്ധതി
* സുനാമി പുനരധിവാസ പദ്ധതി-30 ഓളം ബീച്ചുകളില് അടിസ്ഥാന സൌകര്യവികസനം
* തീരദേശ സംരക്ഷണത്തിനായി കോവളത്ത് ആര്ട്ടിഫിഷ്യല് റീഫ്
* കോഴിക്കോട് സരോവരം ബയോപാര്ക്ക്
* ഇരിങ്ങലിലും വിഴിഞ്ഞത്തും ആര്ട്ട്& ക്രാഫ്റ്റ് വില്ലേജ്

മലബാര് വികസനം

* 220 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്
* 93 കോടി രൂപയുടെ പ്രത്യേക മലബാര് പാക്കേജ് - 19 ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്ക്ക്
o കോഴിക്കോട് മിനി ബൈപാസ് തളി റോഡ്
o ഇരഞ്ഞിപ്പാലം സരോവരം റോഡ്
o നീലേശ്വരം വലിയ പറന്പ് റോഡ്
o പഴശ്ശി ഡാം റോഡ്
o പടിഞ്ഞാറേത്തറ -ബാണാസുര സാഗര് ഡാം-പന്തിപൊയില് റോഡ്
o സെന്റ് ആഞ്ചലോസ് ചര്ച്ച് റോഡ്
o വടകര ലോകനാര്ക്കാവ് ടെംബിള് റോഡ്
o തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതി

ഡെസ്റ്റിനേഷന് മാനേജ്മെന്റ് കൌണ്സിലുകള്

* 35 പുതിയ ടൂറിസം കേന്ദ്രങ്ങളില് ഡിഎംസി കള്
* ചെയര്പേഴ്സണായി എം.എല്..മാര്
* തദ്ദേശ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണം

പ്രത്യേ വികസന മേഖലകള്

* ഇക്കോ-ടൂറിസം -അടിസ്ഥാന സൌകര്യ വികസനത്തിന് 10 കോടിരൂപയുടെ നിക്ഷേപം
* അഡ്വഞ്ചര് ടൂറിസം
* മൂന്നാര്, ആലപ്പുഴ, വയനാട് എന്നീ ടൂറിസം കേന്ദ്രങ്ങള്ക്ക് മാസ്റ്റര് പ്ലാന്

സ്വകാര്യ മേഖലയിലെ നിക്ഷേപം

* 349 ക്ലാസിഫൈഡ് ഹോട്ടലുകളിലായി 8178 മുറികള്
* 549 ക്ലാസിഫൈഡ്ഹോംസ്റ്റേകള്
* 80 ക്ലാസിഫൈഡ് ആയൂര് വേദ കേന്ദ്രങ്ങള്
* താമസ സൌകര്യത്തിന് മൊത്തം 4500 യൂണിറ്റുകള്
* 3500 കോടി രൂപയുടെ നിക്ഷേപം
* സര് വ്വീസ്ഡ് വില്ല, ഗ്രീന് ഫാംസ് എന്നിങ്ങനെ പുതിയ പദ്ധതികള്

ഗുണമേന്മയില് കൂടുതല് ശ്രദ്ധ

* ഹോംസ്റ്റേ, ഹൌസ് ബോട്ട്, ആയൂര് വേദം എന്നിവയുടെ ക്ലാസിഫിക്കേഷന്
* ടൂര് ഓപ്പറേറ്റര്മാര്ക്ക് ഓണ് ലൈന് അക്രഡിറ്റേഷന്

കെ.ടി.ഡി.സി

* 2006-07 ലെ പ്രവര്ത്തന ലാഭത്തില് സര്വ്വകാല റെക്കോര്ഡ്
* വരുമാനത്തില് ശ്രദ്ധേയമായ വളര്ച്ച
* തുടര്ച്ചയായി ആദായം നേടി, കടം അടച്ചു തീര്ത്തു
* ബഡ്ജറ്റ് യാത്രക്കാര്ക്കുവേണ്ടി 14 ടാമറിന്ഡ് ഈസി ഹോട്ടലുകളും 6 ബഡ്ജറ്റ് പ്രോപര്ട്ടികളും വയനാട്ടില്പെപ്പര് ഗ്രോവും
* ഡിസ്കവര് കേരള എന്ന ബഡ്ജറ്റ് ഹോളിഡേ പാക്കേജ്
* പുതിയ പദ്ധതികള് - കൊച്ചി ഇന്റര്നാഷണല് മറീനാ, ചെന്നൈയില് കേരളാ ഹൌസ്, കോവളം കണ്വെന്ഷന് സെന്റര്, ബേക്കലില് ലക്ഷ്വറി ബീച്ച് ക്യാന്പ്, മുഴുപ്പിലങ്ങാട് ബീച്ച് റിസോര്ട്ട്.

കേരളാ ടൂറിസം ഇന്ഫ്രാസ്ട്രക്ച്ചര് & ഇന് വെസ്റ്റ്മെന്റ് കന്പനി(KTIIC)

* ടൂറിസ്റ്റ് റിസോര്ട്ട്സ് കേരള ലിമിറ്റഡ് (TRKL) KTIIC ആയി രൂപാന്തരം പ്രാപിച്ചു
* അഞ്ട് തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില് സ്വകാര്യ നിക്ഷേപത്തിലൂടെ അടിസ്ഥാന സൌകര്യ വികസനംലക്ഷ്യമിടുന്നു - വേളി, വര്ക്കല, പീരുമേട്, നെല്ലിയാന്പകി, ധര്മ്മടം
* എന്റെ നാട് നിക്ഷേപ മേള സംഘടിപ്പിച്ചു

ബേക്കല് റിസോര്ട്ട്സ് ഡെവലമെന്റ് കോര്പ്പറേഷന്(BRDC)

* ദി ദളിത് റിസോര്ട്ട് സ്പാ, ദുബായിലെ ഹോളിഡേ ഗ്രൂപ്പ് എന്നിവയുടെ പദ്ധതികള് പൂര്ത്തിയായി വരുന്നു.
* ATE ഗ്രൂപ്പ്, ജംഷഡ്പൂരിലെ ഗ്ലോബ്വിങ്ക് ഗ്രൂപ്പ് തുടങ്ങി പുതിയ പങ്കാളികളെ തിരഞ്ഞെടുത്തു, നിര്മ്മാണപ്രവര്ത്തനങ്ങള് തുടങ്ങിക്കഴിഞ്ഞു.
* തദ്ദേശവാസികള്ക്ക് പ്രത്യേക ജല വിതരണ പദ്ധതി.

പുതുമയാര്ന്ന വിപണനം

* രാജധാനി എക്സ്പ്രസ്സില് കേരളാ ടൂറിസത്തിന്റെ ബ്രാന്ഡിംഗ്
* യു.കെ. യിലെ ടാക്സികളില് കേരള ടൂറിസത്തിന്റെ ബ്രാന്ഡിംഗ്.
* ഡ്രീം സീസണ് സംരംഭത്തിലൂടെ ഓഫ് സീസണ് വിപണനം
* ജെറ്റ് ടു കേരള പദ്ധതിയുടെ യാത്രക്കാര്ക്ക് ആകര്ഷകമായ കേരളാ ഹോളിഡേ പാക്കേജുകള്
* പ്രമുഖ അന്തര്ദേശീയ/ദേശീയ നഗരങ്ങളില് ട്രേഡ് മീറ്റുകള്

അന്തര്ദേശീയ മേളകള്

* രണ്ടാമത്തെ ഇന്റര്നാഷണല് കോണ്ഫെറന്സ് ഓണ് റെസ്പോണ്സിബില് ടൂസിറം കൊച്ചിയില് സംഘടിപ്പിച്ചു
* വിഖ്യാതമായ വോള്വോ ഓഷണ് റേസിന് കൊച്ചി തുഖമുഖം ഇടത്താവളമായി.

ഇന്റര്നെറ്റ്/ പുതിയ മാധ്യമങ്ങളിലൂടെ വിപണനം

* ലോഗിന് കേരള എന്ന പുതിയ പദ്ധതിക്ക് തുടക്കം
* ഫോം-സി സബ്മിഷന്, ഓണ് ലൈന് തൂര് ഓപ്പറേറ്റര് അക്രഡിറ്റേഷന്, ടൂറിസ്റ്റ് വരവുകളുടെ വിവരശേഖരണംഗൈ-റംസ്യൂഷന് ചിത്രങ്ങള്, റോയല്റ്റി-ഫ്രീ വീഡിയോ ക്ലിപ്പുകള് തുടങ്ങിയവ ലഭ്യം .

ഗ്രാന്ഡ് കേരള ഫോപ്പിംഗ് ഫെസ്റ്റിവല്

* 2007 ല് ഉദ്ഘാടനം ചെയ്തു
* എല്ലാ വര്ഷവും ഡിസംബര് 1 മുതല് ജനുവരി 15 വരെ
* വാണിജ്യത്തിന് വികസനത്തില് ഇടം നല്കിയ ആദ്യ പദ്ധതി.

മാനവ വിഭവശേഷി വികസനം

* സ്റ്റേറ്റി ഇന്സ്റ്റിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റഇ മാനേജ്മെന്റ് കോഴിക്കോട് ആരംഭിച്ചു. പുതിയ കാന്പസ്ബില്ഡിംഗിന്റെ നിര്മ്മാണം തുടങ്ങി.
* 12 ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിട്യൂട്ടുകള് (എഫ്.സി.) വിജയകരമായി പ്രവര്ത്തിക്കുന്നു.
* അഞ്ച് FCI കള് അപ്ഗ്രേഡ് ചെയ്യാനുള്ള അനുമതി, ഇതിനായി കേന്ദ്രസര്ക്കാരില് നിന്നും 2.5 കോടി രൂപലഭ്യമായി
* കേരള ഇന്സ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല് സ്റ്റഡീസ് (KITTS) ന്റെ ഡിപ്ലോമ കോഴ്സുകള് ലഭ്യമാക്കുന്നപള്ളുരുത്തി , തലശ്ശേരി സ്റ്റഡി സെന്ററുകളഅ തുടങ്ങി.
* ലെറ്റ്സ് ലോണ് - ടൂറിസം മേഖലയിലെ സേവനദാതാക്കളെ ലക്ഷ്യമാക്കി പരിശീലന പരിപാടി, 36000 പേര്ക്ക്ആദ്യ ഘട്ടത്തില് പരിശീലനം.

സാംസ്കാരിക മേളകള്

* ഉത്സവം - അന്യം നിന്നു പോകുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങള് സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ളനൂതന സംരംഭം.
* നിശാഗന്ധി - ഭാകതീയ ക്ലാസിക്കല് നൃത്ത-സംഗീത പൂരങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ളപ്രത്യേക പരിപാടി
* എല്ലാ ജില്ലകളിലും ഓണാഘോം

ഉത്തരവാദിത്ത ടൂറിസം

* കേരളീയ ജനസമൂഹത്തിന്റെ സാന്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന്നു., തദ്ദേശവാസികളുടെ പങ്കാളിത്ത്ത്തോടെ നടപ്പിലാക്കുന്നു
* സാമൂഹിക-സാന്പിത്തിക-പാരിസ്ഥിതിക മേഖലകളില് കര്മ്മപരിപാടികള്ക്ക് രൂപം നല്കി.
* ആദ്യഘട്ടത്തില് കോവളം, കുമരകം, തേക്കടി, വയനാട്,എന്നിവിടങ്ങളില് പ്രവര്ത്തനങ്ങള് നടപ്പിലാക്കി വരുന്നു.
* ഉത്പാദനത്തില് കുടുംബശ്രീ യുടെ സഹകരണം.

സുരക്ഷിത കേരളം സുന്ദര കേരളം

ക്രമസമാധാനപാലനത്തിലും നീതിന്യായ നിര് വ്വഹണത്തിലും സുരക്ഷാ പ്രവര്ത്തനങ്ങളിലും

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരിന്റെനാല് വര്ഷങ്ങള്

* ഇന്ത്യയില് ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ അവാര്ഡ്
* കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള് ഏറ്റവും കുറവ്
* കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്തിരിച്ചു
* സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്ക്കും പുതിയ വാഹനങ്ങള്, പോലീസ് സേനാംഗങ്ങള്ക്ക്മൊബൈല് ഫോണ്
* പോലീസുദ്യോഗസ്ഥര്ക്ക് ഹെഡ് കോണ്സ്റ്റബിള്, .എസ്.., എസ്.. തലങ്ങളിലേക്ക് ഗ്രേഡ്പ്രൊമോഷന്
* ഡ്യൂട്ടി സമയം 8 മണിക്കൂറാക്കി
* പുതിയതായി പതിനായിരം പോലീസുകാര്
* പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന് ജനമൈത്രീ പദ്ധതി
* പോലീസിന് പുതിയ ആസ്ഥാനമന്ദിരം
* പോലീസ് സ്റ്റേഷനുകള്, സര്ക്കിള് ഓഫീസുകള് ബാരക്കുകള്, ക്വാര്ട്ടേഴ്സുകള് തുടങ്ങി ആയിരത്തോളം മന്ദിരങ്ങള്
* പുതിയതായി 12 പോലീസ് സ്റ്റേഷനുകള്
* മുഴുവന് പോലീസ് സ്റ്റേഷനുകളും കംപ്യൂട്ടര് വല്ക്കരിച്ചു.
* തീവ്രവാദത്തെ ചെറുക്കാന് നടപടി, കരുതല് ശക്തമാക്കി
* ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്ക്കെതിരെ ശക്തമായ നടപടികള്
* 3000 ഹോം ഗാര്ഡുമാര്ക്ക് നിയമനം
* പുതിയ ഇന്ത്യ റിസര് വ് ബറ്റാലിയന് രൂപീകരിക്കാന് നടപടി
* പരാതികളഅ ഫോണ് വഴിയും -മെയില് വഴിയും സ്വീകരിക്കാന് നടപടി
* ഗുണ്ടാ പ്രവര്ത്തനം തടഞ്ഞു, പ്രത്യേക ഗുണ്ടാ നിയമം
* സൈബര് കുറ്റകൃത്യങ്ങള് തടയാന് സൈബര് പോലീസ് നിയമം അവതരിപ്പിച്ചു
* പോലീസിനെ ആധുനികവല്ക്കരിക്കാന് നടപടികള്
* തീരസുരക്ഷയ്ക്ക് ജാഗ്രതാസമിതി, തീരദേശ പോലീസ് സ്റ്റേഷനുകള്, വാട്ടര് പട്രോളിംഗിന് പുതിയ ബോട്ടുകള്
* ശക്തമായ നടപടികളിലൂടെ ട്രാഫിക് അപകടങ്ങള് കുറച്ചു
* സമഗ്രമായ ജയില് നിയമം
* ജയിലുകളെല്ലാം നവീകരിച്ചു.
* പുതുതായി 8 ജയിലുകള്‍
* വിജിലന്സ് കാര്യക്ഷമമാക്കി
* ഫയര് ഫോഴ്സിന് പുതുജന്മം, 8 പുതിയ ഫയര്സ്റ്റേഷനുകള് തുടങ്ങി. വര്ഷം 8 എണ്ണം തുടങ്ങും
* വിയ്യൂരില് ഫയര് അക്കാദമി
* കോടതി മന്ദിരങ്ങള് നവീകരിച്ചു
* പുതിയ കോടതി സമുച്ചയങ്ങള്
* കോട്ടയത്ത് പുതിയ വിജിലന്സ് കോടതി.

തദ്ദേശസ്വയം ഭരണവകുപ്പ്

പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നിര്‍വഹണ നടപടികള്‍

*

സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് പ്രത്യേക സെല്‍
*

കളക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക സെക്ഷനുകള്‍
*

ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുന്നു
*

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും കോഴ്സ് തീരുംവരെ.
*

ഓരോ വര്‍ഷവും പുതുതായി 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്കുവീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്റും
*

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍വീസ് കമ്മീഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലകളിലെമത്സരപരീക്ഷകള്‍ എന്നിവയ്ക്ക് സൗജന്യ പരിശീലനം
*

കേരളത്തിലെ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍
*

പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമായ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറംജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു.

ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചു ; കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍

*

വഖഖുകളുടെയും വഖഫ് ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.
*

വഖഫ് സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിച്ച എം.. നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ആരംഭിച്ചു.
*

മാതൃകാപരമായ ഹജ്ജ്സേവന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്.
*

നറുക്കെടുപ്പിലൂടെ മാത്രം കേരളത്തില്‍ ഹാജിമാരെ തിരഞ്ഞെടുക്കുന്നു.
*

ഹാജിമാരുടെ സഹായത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധരായ ജീവനക്കാര്‍ എന്നിവരുടെ സേവനംപുണ്യസ്ഥലങ്ങളിലും ഹജ്ജ് ക്യാമ്പിലും ലഭ്യമാക്കി.
*

വിശാലമായ സൗകര്യങ്ങളോടെ കരിപ്പൂരില്‍ ഹജ്ജ് ഹൗസ്.

സഹകരണ വകുപ്പ്

സഹകരണ കാര്‍ഷികം കേരളീയം
o

കാര്‍ഷികരംഗത്ത് പുതുജീവന്‍
o

രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിസരഹിത വായ്പ. 100 കോടി രൂപ നെല്‍കൃഷിക്ക് ഒരു വര്‍ഷം വായ്പനല്‍കുന്നു.
o

ഒരു വര്‍ഷം 2000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നു.
o

കര്‍ഷകര്‍ക്ക് ആശ്വാസമായി കൊയ്ത്ത് - മെതി യന്ത്രങ്ങള്‍
o

നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് മംഗല്യസൂത്ര വായ്പകള്‍
o

.എം.എസ്. ഭവനപദ്ധതിക്ക് 4000 കോടി രൂപ വായ്പ.
o

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
o

ലളിതവ്യവസ്ഥകളില്‍ വിദ്യാഭ്യാസ വായ്പ.

സഹകരണ വിപണനം കേരളീയം
o

വിലക്കയറ്റത്തിനെതിരെ ജനകീയ ബദല്‍ - പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 80ശതമാനം വരെ വില കുറച്ച്നിത്യോപയോഗ സാധനങ്ങള്‍. വിലക്കയറ്റവിരുദ്ധ ചന്തകളിലൂടെ.
o

46000 സഹകരണ വിപണനചന്തകള്‍
o

ജനങ്ങള്‍ക്ക് 400 കോടി രൂപയുടെ സാമ്പത്തിക നേട്ടം
o

പുതുതായി 150 നീതി മെഡിക്കല്‍ സ്റ്റോറുകള്‍
o

നാലുവര്‍ഷംകൊണ്ട് പുതിയ 50 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.

സഹകരണ വിദ്യാഭ്യാസം കേരളീയം
o

സഹകരണമേഖലയില്‍ 19 പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചു.
o

ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും എം.ബി.. കോളേജും, ഫിനിഷിങ്ങ് സ്കൂളുംകോഴിക്കോട് ഉള്ള്യേരിയില്‍ എം.ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍എഞ്ചിനീയറിംഗ് കോളേജ്, നെയ്യാര്‍ഡാമിലും, മണ്‍വിളയിലും എറണാകുളത്തും എം.ബി.. കോളേജുകള്‍.

സഹകരണ ആരോഗ്യം കേരളീയം
o

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും, പരിയാരം സഹകരണ മെഡിക്കല്‍ കോളേജും പെരിന്തല്‍മണ്ണ.എം.എസ്. സഹകരണാശുപത്രിയും വികസനകുതിപ്പിലേക്ക് - 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
o

സഹകരണാശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ.

സഹകരണ നിക്ഷേപം കേരളീയം
o

2006 മെയ് മാസം സഹകരണമേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപ.
o

2010 മാര്‍ച്ച് 31ന് ആകെ നിക്ഷേപം 60085.34 കോടി രൂപ. നിക്ഷേപ വര്‍ദ്ധനവില്‍ സര്‍വ്വകാല റിക്കോര്‍ഡ്.

സഹകരണ സാമൂഹ്യം കേരളീയം
o

എസ്.പി.സി.എസ്. ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്
o

600 ഓളം പുതിയ പുസ്തകങ്ങള്‍
o

രണ്ടര കോടി രൂപ റോയല്‍റ്റി കൊടുത്തു തീര്‍ത്തു
o

200 സംഘങ്ങളില്‍ ലൈബ്രറികള്‍
o

കോട്ടയത്ത് ഒരുകോടി രൂപ മുതല്‍മുടക്കില്‍ തകഴി സ്മാരക മന്ദിരം

അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
o

സഹകരണമേഖല അഴിമതി വിമുക്തമാക്കി
o

അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ഡി..ജി.യുടെ നേതൃത്വത്തില്‍ സഹകരണ പോലീസ് വിജിലന്‍സ്രൂപീകരിച്ചു.
o

ഓഡിറ്റ് മേഖല ശക്തിപ്പെടുത്താന്‍ ഓഡിറ്റ് ഡയറക്ടറേറ്റ് രൂപീകരിച്ചു.

കുടിശ്ശിക നിവാരണം കേരളം
o

സഹകരണമേഖലയുടെ വികസനത്തിന് വിപുലമായ പ്രചരണപരിപാടികള്‍
o

സഹകരണ കോണ്‍ഗ്രസ്സും സഹകരണ എക്സ്പോയും സംഘടിപ്പിച്ചു.

സഹകരണ നിയമഭേദഗതി
o

സഹകരണ നിയമത്തിന് സമഗ്രമായ ഭേദഗതി. ഭരണസമിതിയില്‍ വനിതകള്‍ക്ക് 3 സീറ്റ് സംവരണം. നിയമനങ്ങളില്‍ വികലാംഗര്‍ക്ക് 3 ശതമാനം സംവരണം. സഹകരണ സ്ഥാപനങ്ങളുടെ ധനം അപരഹിച്ചാല്‍കടുത്ത ശിക്ഷയ്ക്ക് നിയമത്തില്‍ വ്യവസ്ഥ.

സഹകരണ റിസ്ക് ഫണ്ട് സ്കീം
o

സഹകരണസംഘത്തില്‍ നിന്നും വായ്പയെടുത്ത വായ്പക്കാരന്‍ വായ്പാകാലാവധിക്കുള്ളില്‍ മരണമടഞ്ഞാല്‍ ഒരുലക്ഷംരൂപ വരെയുള്ള ബാധ്യത എഴുതിതള്ളുന്ന പദ്ധതി ആരംഭിച്ചു.

സഹകരണസംഘങ്ങള്‍ക്ക് ധനസഹായം
o

നവരത്നം ലോട്ടറി ഫണ്ടിലൂടെയും പ്ലാന്‍ ഫണ്ടിലൂടെയും ദുര്‍ബ്ബല സംഘങ്ങളുടെ പുനരുദ്ധാരണം.
o

ഭക്ഷ്യവകുപ്പ്

സുഭിക്ഷം..... സുതാര്യം....... ജനപ്രിയം..
+

2 രൂപ നിരക്കില്‍ 36 ലക്ഷംകുടുംബങ്ങള്‍ക്ക് അരി
+

1700 ശബരി സ്റ്റോറുകള്‍
+

330 സൂപ്പര്‍ മാര്‍ക്കറ്റുകള്‍
+

868 മാവേലി സ്റ്റോറുകള്‍
+

12 പീപ്പിള്‍സ് ബസാറുകള്‍
+

92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍
+

വര്‍ഷംതോറും 20 ലക്ഷം ഓണക്കിറ്റുകള്‍
+

70 ലക്ഷം കുടുംബങ്ങള്‍ക്ക് ലാമനേറ്റഡ് റേഷന്‍ കാര്‍ഡുകള്‍
+

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയായ 12 രൂപ നിരക്കില്‍ നെല്ല് സംഭരണം
+

അരിക്കടകളിലൂടെ 13 രൂപ നിരക്കില്‍ പച്ചരിയും പുഴുക്കലരിയും
+

സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി സൗജന്യം
+

കോന്നിയില്‍ ഭക്ഷ്യഗവേഷണ കേന്ദ്രം
+

കൊച്ചിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
+

പാചകവാതക വിതരണം തടസങ്ങളില്ലാതെ
+

ഉപഭോക്താക്കള്‍ക്ക് കൃത്യതയുള്ള സേവനം
+

ജില്ലകളില്‍ പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍
+

ഉത്സവകാല സ്പെഷ്യല്‍ ബസാറുകള്‍
+

100 പുതിയ മാവേലി സ്റ്റോറുകള്‍
+

10 മൊബൈല്‍ മാവേലി സ്റ്റോറുകള്‍
+

സപ്ലൈകോ വിറ്റുവരവ് 706 കോടിയില്‍നിന്നും 2284 കോടിയിലേയ്ക്ക്.

പൊതുമേഖല കേരളം ഇന്ത്യയ്ക്ക് മാതൃക
+

32 പൊതുമേഖലാ കമ്പനികള്‍ ലാഭത്തില്‍
+

2190 കോടി രൂപ വിറ്റുവരവ്
+

240 കോടി രൂപ ലാഭം
+

ലാഭം സംസ്ഥാനത്ത് നിക്ഷേപിക്കുന്നു
+

സമ്പത്ത് വര്‍ധിക്കുന്നു
+

കൂടുതല്‍ തൊഴിലവസരങ്ങള്‍
+

പൊതുമേഖലയില്‍ വര്‍ഷം പുതിയ കമ്പനികള്‍
+
(2010-11)

സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

1983 ഒക്‌ടോബര്‍ 14
കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയ്ക്കും
അതൊരു കറുത്ത ദിനമായിരുന്നു.
രാഷ്ട്രീയം ചിതറിക്കിടക്കുന്ന അറിഴുകളുടെ സമാഹാരമല്ല
തിരിച്ചറിവുകളുടെ തീജ്വാലകളാണെന്ന് തിരിച്ചറിഞ്ഞ രക്തനക്ഷത്രം
സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

തന്നിലേയ്ക്ക് മാത്രം തലതാഴ്ത്തി കഴിയുന്നവര്‍ക്കും
സ്വയം തിരിച്ചറിയാത്ത കലപിലകള്‍ക്കിടയില്‍ അഴുകുന്നവര്‍ക്കും
സങ്കല്‍പ്പിക്കാനാവത്ത ലോകത്തിരുന്നുകൊണ്ട്
ബ്രിട്ടോ എഴുതുന്നു.
അഗ്രഗാമിയും
മഹാരൗദ്രവും സാഹിത്യരംഗത്തിന് ബ്രിട്ടോയുടെ സംഭാവനകളാണ്.
ആയിരം തവണ തോല്‍പ്പിക്കപ്പെട്ടാലും ആരിരത്തൊന്നാം തവണയും പൊരുതുന്ന പ്രക്ഷേഭകാരികളുടെ പിന്മടക്കമറിയാത്ത ചരിത്രബോധ്യങ്ങളാണ് ബ്രിട്ടോ പങ്കുവയ്ക്കുന്നത്.
കുട്ടികളോടൊത്തിരുന്ന് നിറഞ്ഞ പുഞ്ചിരിയോടെ ബ്രിട്ടോ പാടുന്നു.
we shall overcome
we shall over come
we shall overcome someday
oh deep in my heart i do belive
we shall over come someday
we are not afraid
we are not afraid
we are not afraid today
oh deep in my heart i do believe
രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ബ്രിട്ടോയിലെ വിപ്ലവകാരി ഊര്‍ജ്ജസ്വലനാണ്. അസാമാന്യമായ ഉള്‍ക്കരുത്തിന്റെ മൂഹൂര്‍ത്തമായ ഭാവമാണ് സൈമണ്‍ ബ്രിട്ടോ?
ആശയങ്ങളെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോള്‍,
ാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിഞ്ഞ എതിരാളികള്‍ അത് തടയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം മനുഷ്യത്യരാഹിത്യത്തിന്റേതായിരു
ന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍ വച്ച് ബ്രിട്ടോയെ കുത്തിവീഴ്ത്തി. ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞുവിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് ഒരു അത്ഭുതം പോലെ ബ്രിട്ടോ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു.
കഠിനമായ വേദനയുടെ നാളുകളില്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഇരുണ്ട സൂര്യദയങ്ങള്‍ കണ്ട് തളര്‍ന്ന് നില്‍ക്കാന്‍ തനിക്കാവില്ലെന്ന സത്യം ബ്രിട്ടോ തിരിച്ചറിഞ്ഞു.

എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ പാതകള്‍ തെളിച്ചുകൊണ്ട് ബ്രിട്ടോ മുന്നേറുകയാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ് - ടി എന്‍ സീന

എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ്

സ്ഥിരമായി കാര്‍ബന്‍വിഷാംശങ്ങള്‍ പുറന്തള്ളുന്ന രാസവസ്തുക്കളുടെ നിരോധനം സംബന്ധിച്ച് ജനീവയില്‍ നടന്ന ആഗോളസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍. സന്നദ്ധസംഘടനാ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത തണല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സി ജയകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിനിധികളായി കേന്ദ്ര കൃഷി ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയ്നിയും പരിസ്ഥിതിവകുപ്പിലെ ഹസാര്‍ഡസ് സബ്സ്റന്‍സ് ഡയറക്ടര്‍ ഡോ. ചന്ദ ചൌധരിയുമാണ് പങ്കെടുത്തത്. ഇന്ത്യയില്‍നിന്നുള്ള എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികള്‍ നല്‍കുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സലിന്റെ ഡയറക്ടര്‍മാരായ എസ് ഗണേഷ്, ഹരിഹരന്‍ എന്നിവരും എച്ച്ഐഎല്‍ മാനേജരും എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയുമായ തീര്‍ഥാങ്കര്‍ ബസുവും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഒരു പൊതുമേഖലാ കമ്പനിയുടെ മാനേജര്‍ എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയാകുന്നതെന്ന സംശയം പ്രതിനിധികള്‍ പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൃഷിക്കാര്‍ വിവരമില്ലാത്തവരാണെന്നായിരുന്നു സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനംചെയ്തവര്‍ വാദിച്ചത്. ഓരോ കീടത്തെയും നശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ അവഗണിച്ച് എല്ലാതരം കീടങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെ വി തോമസിന്റെ ഇപ്പോഴത്തെ പ്രസ്താവനയും സമ്മേളനത്തിലെ ഇന്ത്യയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയാണ്.


ഒക്ടോബര്‍ പത്തുമുതല്‍ 15 വരെയായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഓരോ മേഖലയെയും പ്രതിനിധാനംചെയ്ത് 29 അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സമവായം ഉണ്ടാക്കുന്നതിനുള്ള ഉടമ്പടിയില്‍ 28 രാജ്യവും ഒപ്പുവയ്ക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യമാത്രം വിട്ടുനിന്നു. ഇതുമൂലം ഒരുവര്‍ഷത്തിനുശേഷം ചേരുന്ന സമ്മേളനത്തില്‍മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ. കേരളം 2006 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ പ്രതിനിധികള്‍ മറച്ചുവച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും മന്ത്രി ബിനോയ് വിശ്വത്തിന്റെയും കത്തുകള്‍ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍ താമസിയാതെ ഈ നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.


സ്ഥാവര കാര്‍ബണിക് രാസവിഷങ്ങളുടെ നിരോധനം സംബന്ധിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി സഭ തയ്യാറാക്കുന്ന ഉടമ്പടിയുടെ ഭാഗമായി 2000ല്‍ ബോണില്‍ നടന്ന സമ്മേളനത്തില്‍ ജയകുമാര്‍ പങ്കെടുത്തിരുന്നു. ജനിതകമാറ്റം, കൃഷി, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുതാല്‍പ്പര്യ ഗവേഷണ സംഘടനയാണ് തണല്‍.


ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല - കെ വി സുധാകരന്‍

ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 3 കെ വി സുധാകരന്‍

ആദ്യഭാഗം
ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം
രാഷ്ട്രീയധാര്‍മികതയുടെ വിശുദ്ധിക്കുമേല്‍ കരിവാരിതേച്ച് കോണ്‍ഗ്രസ് മെനഞ്ഞെടുത്ത രാഷ്ട്രീയ സമവാക്യം 'വടകര-ബേപ്പൂര്‍ മോഡലും' കോ-ലീ-ബി സഖ്യവും. ഈ പഴയ കഥകളുടെ ആവര്‍ത്തനത്തിന് തൃശൂര്‍ ജില്ലയിലെ കോഗ്രസും യുഡിഎഫും ഇക്കുറി ഒരു പുതിയ പേരുതന്നെ രൂപപ്പെടുത്തി. 'ആപ്പിള്‍ മുന്നണി'യെന്നും 'മാങ്ങ മുന്നണി'യെന്നും അറിയപ്പെട്ട വിഖ്യാത കൂട്ടുകെട്ട്. വികൃതമുഖം മറയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത പുറംമോടിയായിരുന്നു ആപ്പിള്‍-മാങ്ങ മുന്നണി. യുഡിഎഫ് സഹായത്താല്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപി ചൂട്ടുപിടിച്ചു. അതിനായി ഇരുകൂട്ടരും തങ്ങളുടെ കൊടിയടയാളവും ചിഹ്നവും തെരുവില്‍ ഉപേക്ഷിക്കാനും മടിച്ചില്ല.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളാണ് ആപ്പിള്‍, മാങ്ങ മുന്നണികളുടെ കൂത്തരങ്ങായത്. വല്ലച്ചിറയിലെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ കോഗ്രസും ബാക്കി അഞ്ചിടങ്ങളില്‍ ബിജെപിയുമാണ് ഒരു മുന്നണിയായി മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപി മൂന്നിടത്തും ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ചു. ഈ അപകടകൂട്ടുകെട്ട് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ടിയുടെ വല്ലച്ചിറ മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നു. പരസ്യമായ സഖ്യമുണ്ടാക്കിയ ഇവിടെ ഇവര്‍ക്ക് എട്ട് സീറ്റ് കരസ്ഥമാക്കി ഭൂരിപക്ഷം നേടാനായി. പക്ഷേ, രഹസ്യധാരണയുണ്ടാക്കിയ വരവൂരില്‍ കാര്യങ്ങള്‍ പാളിപ്പോയി.


തെരഞ്ഞെടുപ്പ് കാലത്ത് വരവൂര്‍ പഞ്ചായത്തിലൂടെ സഞ്ചരിച്ച പലരും അത്ഭുതംകൂറി. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചോ? പഞ്ചായത്തിലൊരിടത്തും യുഡിഎഫ് കക്ഷികളുടെ കൊടിയോ ചിഹ്നമോ കണ്ടില്ല. പിന്നീട് ഇവര്‍ക്ക് ഗുട്ടന്‍സ് പിടികിട്ടി. എങ്ങനെയും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചിരിക്കുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും ബിജെപിയുടെ വോട്ട് നേടുന്നതിന് കോണ്‍ഗ്രസ് കൈപ്പത്തിയും ലീഗ് കോണിയും ഉപേക്ഷിച്ച് 'മാങ്ങ'യില്‍ കടിച്ചുതൂങ്ങി. ഇങ്ങനെ മത്സരിച്ച യുഡിഎഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുകയുംചെയ്തു.


ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പട്ടികജാതി സംവരണമുണ്ടായിരുന്ന ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതി ബാലാജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചത്. പട്ടികജാതി സംവരണമുണ്ടായിരുന്ന രണ്ടാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച ബിന്ധ്യശ്രീയാണ് ജയിച്ചത്. ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ പകുതി സീറ്റുകളില്‍നിന്ന് ബിജെപി പിന്മാറി. ഇതുമൂലം ബിജെപിക്ക് വള്ളത്തോള്‍ നഗറില്‍ രണ്ടും പാഞ്ഞാളില്‍ ഒരു സീറ്റും നേടാന്‍ കഴിഞ്ഞു. എന്നാല്‍, ചൊവ്വന്നൂര്‍ ബ്ളോക്കിലെ കടവല്ലൂരില്‍ ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിഎഫ് നേതാവ് ജമാല്‍ പരാജയപ്പെടുകയുംചെയ്തു. വടക്കാഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊതുസ്ഥാനാര്‍ഥിയായിരുന്നു. ആര്‍എസ്എസ് ശാഖാ കാര്യവാഹക് മത്സരിച്ച നെന്മണിക്കര പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.


തൃശൂര്‍ ജില്ലയിലെതന്നെ ആറാട്ടുപുഴ പഞ്ചായത്തില്‍ സമാനസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥന്‍ മത്സരിച്ചത് ആപ്പിള്‍ ചിഹ്നത്തിലായിരുന്നു. ഇവിടെ സഖ്യത്തിന്റെ ഭാഗമായ ബിജെപി തെരഞ്ഞെടുത്തത് താമരയ്ക്കു പകരം ത്രാസായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് മോഹനന്‍ ഒമ്പതാം വാര്‍ഡില്‍ മത്സരിച്ചതും തുലാസിലായിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരമേയില്ലായിരുന്നു.


മലപ്പുറം ജില്ലയിലെ താനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രണ്ടാം വാര്‍ഡി(പൂരപ്പുഴ)ലും 22-ാം വാര്‍ഡി(ചിറക്കല്‍)ലും ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് യുഡിഎഫ് ബിജെപിയെ സഹായിച്ചത്. ഈ രണ്ടിടങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളായ എ പ്രഭാകരനും ആരയില്‍ പ്രമീളയും വിജയിക്കുകയുംചെയ്തു. തിരുനാവായ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്മാറി യുഡിഎഫിന് തുണയേകി. സംസ്ഥാനത്തെ ചില ജില്ലകളുടെ കാര്യമേ ഇതേവരെ പറഞ്ഞുള്ളൂ. ഇതുകേട്ട് തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോണ്‍ഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടുണ്ടാക്കിയതെന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി. ഒരു ജില്ലയോടും പക്ഷഭേദം കാട്ടാതെ എല്ലായിടങ്ങളിലും അവിശുദ്ധസഖ്യത്തിന്റെ അരങ്ങ് കൊഴുപ്പിക്കാന്‍ മൂന്ന് കക്ഷികളും അഹമഹമികയാ സജീവമായിരുന്നു.

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട് - കെ വി സുധാകരന്‍

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 2

ആദ്യഭാഗം
ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

ബിജെപി-യുഡിഎഫ് സഖ്യം ഏറ്റവും പ്രകടമായി പുറം ലോകം കണ്ടത് 'വടകര-ബേപ്പുര്‍' സഖ്യത്തിലൂടെയായിരുന്നു. പാളിപ്പോയ പരീക്ഷണമെന്ന് കെ ജി മാരാര്‍ വിശേഷിപ്പിച്ച ഈ സഖ്യം രണ്ടുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ സജീവം. എസ്ഡിപിഐയും ബിജെപിയുമൊക്കെ വര്‍ഗീയപാര്‍ടികളാണെന്നും ഇവരുമായി കൂട്ടുകെട്ടിനില്ലെന്നും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും ഇപ്പോഴും വാചാടോപം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ പണ്ടേതന്നെ വര്‍ഗീയകക്ഷിയായാണ് കണക്കാക്കുന്നതെന്ന് തങ്കച്ചനും മറ്റും ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുമ്പോഴും ബിജെപിയുടെ സഹായം സ്വീകരിച്ചും അവരെ സഹായിച്ചും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കഥകള്‍ സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടമാണ്. ബിജെപിയുടെ സാന്നിധ്യം അല്‍പ്പമെങ്കിലും പ്രകടമാകുന്ന പാലക്കാട്ടാണ് ഈ അവിശുദ്ധബാന്ധവത്തില്‍ കെട്ടിപ്പൊക്കിയ വിജയത്തിന്റെ അപകടകരമായ കഥകള്‍ ചുരുളഴിയുന്നത്.


കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ സഖ്യ'ത്തിന്റെ പുതിയ പതിപ്പാണ് പാലക്കാട്ട് അരങ്ങേറിയത്. കോണ്‍ഗ്രസ്-ബിജെപി-ലീഗ് സഖ്യത്തിന് ശക്തി പകരാന്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരും ഒപ്പം ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏതുവിധേനെയും പരാജയപ്പെടുത്താന്‍ ഈ അപകടക്കൂട്ട് പ്രധാനമായും തെരഞ്ഞെടുത്തത് എലപ്പുള്ളി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളാണ്. ഇതിനൊരു കാരണമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതകരമായ വികസനമുന്നേറ്റം സാക്ഷാത്കരിച്ച പഞ്ചായത്തുകളാണ് ഇവ രണ്ടും. ദൂരദര്‍ശന്‍ അടുത്തയിടെ സംപ്രേഷണം ചെയ്ത 'ഗ്രീന്‍ കേരള എകസ്പ്രസ്' റിയാലിറ്റി ഷോയില്‍ ഒന്നും നാലും സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകളാണിവ. എല്‍ഡിഎഫ് ഭരണസാരഥ്യത്തിലാണ് അഭിമാനകരമായ വികസനനേട്ടം കൈവരിച്ചത്. ഇത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകരുതെന്ന് അവിശുദ്ധ രാഷ്ട്രീയസഖ്യം തീരുമാനിച്ചതിന്റെ ഉല്‍പ്പന്നമായിരുന്നു രാഷ്ട്രീയധാര്‍മികതയുടെ എല്ലാ സീമകളെയും തകര്‍ത്തെറിഞ്ഞ 'പൌരമുന്നണി'.


കണ്ണാടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മല്‍സരിച്ചത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയോ ബിജെപിയുടെ താമരയോ ലീഗിന്റെ കോണിയോ ഉണ്ടായിരുന്നില്ല. എല്ലാവരും പൌരമുന്നണിയുടെ പേരില്‍ സ്വതന്ത്രരുടെ ചിഹ്നങ്ങളില്‍ മത്സരിച്ചു. ബിജെപി മത്സരിച്ച മൂന്ന് സീറ്റിലും താമരചിഹ്നം കാണാനുണ്ടായിരുന്നില്ല. പൌരമുന്നണിയുടെ ബാനറില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ കടന്നുകൂടി. ഫലം വന്നപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അവിശുദ്ധ സഖ്യം ഭരണത്തിലെത്തി. എലപ്പുള്ളിയില്‍ മത്സരിച്ച സമാനസഖ്യത്തിന് 11 സീറ്റ് നേടി എല്‍ഡിഎഫിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. പുതുശേരി, പുതൂര്‍(അട്ടപ്പാടി), നല്ലേപ്പള്ളി, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ എന്നീ പാലക്കാടന്‍ പഞ്ചായത്തുകളിലും സമാനമായ കൂട്ടുകെട്ട് വിജയം കണ്ടു.


കോട്ടയം നഗരസഭയില്‍ പ്രത്യക്ഷത്തില്‍ സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു ബിജെപി സ്വതന്ത്രനും ജയിച്ച സീറ്റുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യുഡിഎഫ്-ബിജെപി രഹസ്യധാരണയെ തുടര്‍ന്നായിരുന്നുവെന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്.


എറണാകുളം ജില്ലയില്‍ ബിജെപി ചെയ്ത സഹായത്തിന് പ്രത്യുപകാരമായി കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സെന്‍ട്രല്‍, മൂവാറ്റുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ്, പുത്തന്‍കുരിശ് പഞ്ചായത്തിലെ വടയന്‍പാത്തന്‍മല വാര്‍ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ 20-ാം ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകനായ രഘുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. മൂവാറ്റുപുഴ നഗരസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഏഴാം വാര്‍ഡില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് അഞ്ച് വോട്ടുമാത്രം. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവ് ഷാജി ജോര്‍ജ് വിജയിച്ച പുത്തന്‍കുരിശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. എറണാകുളം സൌത്തില്‍ കഴിഞ്ഞ തവണ 300ലേറെ വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് കോണ്‍ഗ്രസിനെ സഹായിച്ചത്.

ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം - കെ വി സുധാകരന്‍

ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 1

പെരുമ്പാവൂരിലെ വാഴക്കുളം കാര്‍ഷികപ്രാധാന്യമുള്ള പ്രദേശമാണ്. സമാധാനം പുലരുന്ന മേഖല. അവിടെ ഒരു കോളേജ് അധ്യാപകന്‍ തീവ്രവാദിയാകുന്നത് പ്രദേശവാസികള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, ഇവിടത്തുകാരന്‍ അനസ് കോതമംഗലം ഇലാഹിയ കോളേജിലെ പ്രൊഫസറാണ്. ഇയാള്‍ മറ്റൊരു പ്രൊഫസറായ തൊടുപുഴയിലെ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയായി അറസ്റ്റിലായപ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു. ക്ഷമ, സഹനം, സാഹോദര്യം എന്നിങ്ങനെ നല്ല വാക്കുകള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ട അധ്യാപകന്‍, ഒരു സഹജീവിയുടെ കൈപ്പത്തി അറുത്തെറിഞ്ഞ പൈശാചികതയ്ക്ക് സഹായിയായത് എങ്ങനെയെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു നാട്ടുകാര്‍. കൈകളില്‍ വിലങ്ങ് വീണ അനസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴികള്‍ക്കുള്ളിലായപ്പോള്‍ അനസിന്റെ ഉള്ളിലെ മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ചാരം മൂടിയ കനലുകള്‍ നാട്ടുകാര്‍ക്ക് കാണാനായി. ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വാഴക്കുളത്തെ ജനം ഒന്നുകൂടി ഞെട്ടി. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അനസ് ജയിലില്‍ കിടന്ന് മത്സരിച്ച് വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് വിജയിച്ചു. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായി അവതരിച്ച എസ്ഡിപിഐയുടെ ബാനറില്‍ മത്സരിച്ച അനസ് ഭേദപ്പെട്ട ഭൂരിപക്ഷത്തിനാണ് ജയിച്ചത്.


നിരവധി ധീരദേശാഭിമാനികള്‍ ജയിലറകളില്‍ കിടന്ന് മത്സരിച്ച് വിജയിച്ച ചരിത്രമുണ്ട്. ആ ചരിത്രത്തെ കൊഞ്ഞനംകുത്തുന്നതുമാണ് ഇവിടെ അനസിന്റെ വിജയം. കേരളത്തിന്റെ ചരിത്രത്തിലെ കറുത്തപാടായി മാറുന്ന ഈ വിജയത്തിന് കളമൊരുക്കിയ കോണ്‍ഗ്രസിന്റെ മാപ്പര്‍ഹിക്കാത്ത നിലപാടാണ് കേരളീയസമൂഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പുവിജയം കൈപ്പിടിയിലാക്കാന്‍ ജാതി-മത ശക്തികളെ പ്രീണിപ്പിച്ചും തീവ്രവാദപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചും സ്വന്തം പാരമ്പര്യംപോലും വികൃതമാക്കുന്ന കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല മുഖമാണ് അനസിന്റെ വിജയത്തിനുപിന്നില്‍ തെളിയുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബിജെപിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ശക്തികളെയും കൂടെ കൂട്ടുകയും പരസ്പരം സഹായിക്കുകയും ചെയ്തതിന്റെ ഏറ്റവും ഭീതിജനകമായ ഫലമാണ് വാഴക്കുളത്ത് കണ്ടത്. വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. നിലവില്‍ കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങള്‍ അടങ്ങുന്നതാണ് വഞ്ചിനാട് ഡിവിഷന്‍. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. മറ്റൊരു കൌതുകകരമായ വസ്തുത വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചെന്നതാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ വോട്ടുചെയ്ത കോണ്‍ഗ്രസ് അനുകൂലികള്‍ ഈ വാര്‍ഡുകളുടെ മൊത്തം പ്രതിനിധിയായി ബ്ളോക്കില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് 2089 വോട്ടേ കൊടുത്തുള്ളൂ. ബ്ളോക്ക് ഡിവിഷന്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച വോട്ടുകളില്‍നിന്ന് 2280 കോണ്‍ഗ്രസ് വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് കൃത്യമായിത്തന്നെ നല്‍കി. ഫലമോ? എസ്ഡിപിഐ സ്ഥാനാര്‍ഥി 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.


ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇതിനുപകരമായി ആലുവ, എറണാകുളം മേഖലയില്‍ എസ്ഡിപിഐ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പലയിടത്തും അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ സഹായിച്ചു. തൊടുപുഴ നഗരസഭയില്‍ എസ്ഡിപിഐ ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ 400 വോട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന കുമ്മംകല്ലില്‍ ഒരു വോട്ടാണ് എസ്ഡിപിഐ നേടിയത്. പത്തനംതിട്ട നഗരസഭയിലെ 13-ാംവാര്‍ഡിലെ എസ്ഡിപിഐ വിജയത്തിനും സമാനമായ കഥയാണുള്ളത്. തീവ്രവാദം മുഖമുദ്രയാക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിക്ക് ജനാധിപത്യത്തിന്റെ വ്യാജമുഖം സമ്മാനിക്കുന്നുവെന്ന ഏറെ അപകടകരമായ രാഷ്ട്രീയ കള്ളക്കച്ചവടത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടിവരും. തീവ്രവാദവുമായി കൈകോര്‍ക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ്, ബിജെപിയുമായി കൂട്ടുകൂടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലോ.


ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

കടപ്പാട് - http://eye-onmedia.blogspot.com/

------------------------------------------------------------------------------

വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.


കുഞ്ഞാലിക്കുട്ടിയുടെ പള്ളിക്കൂടം

വാര്‍ത്ത - ലീഗിന്റെ വനിതാസ്ഥാനാര്‍ത്ഥികള്‍ക്ക് കുഞ്ഞാലിക്കുട്ടി ക്ലാസ്സെടുത്തു.

വീക്ഷണം - സ്ത്രീകള്‍ക്ക് ക്ലാസ്സെടുക്കാന്‍ ലീഗിലെന്നല്ല കേരളത്തില്‍ തന്നെ ഇത്ര വിദഗ്ദ്ധന്‍ വേറെയുണ്ടാവില്ല. (ഉണ്ണിത്താന്‍ ചേട്ടന്‍ പരിഭവിക്കരുത്)

വാല്‍ക്കഷണം - കുഞ്ഞാലിക്കുട്ടിയുടെ ക്ലാസ്സുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ബീവിമാരെ സ്ഥാനാര്‍ത്ഥിപ്പണിക്ക് വിടില്ലായിരുന്നുവെന്ന് ചില ലീഗ് നേതാക്കള്‍.

നുണകള്‍ പൊളിഞ്ഞു വീഴുന്നുഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

വാര്‍ത്ത - സിംഗ്‌വിയെ കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നുംതാല്‍ക്കാലികമായി മാറ്റി നിര്‍ത്തി.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ - ചെന്നിത്തലയ്ക്കും സതീശനും മദാമ്മയുടെ വീട്ടില്‍ ലോട്ടറി കൊണ്ട് തുലാഭാരം.

ജയ് ജയ് സോണിയാജി
ജയ് ജയ് സാന്റിയാഗോ മാര്‍ട്ടിന്‍

മത വിരുദ്ധ റാലി - തൊടുപുഴമതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ....!

മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനുകഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി. അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്തമനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളുംതത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരംധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.

യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടുംഅനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്‍. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളുംചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.

രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു. പ്രാര്‍ത്ഥനയുംബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നുംവിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെവധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലുകുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല്‍വേദനസംഹാരൌഷധങ്ങള്‍ ദൈവ വിരുദ്ധമായി. “സ്ത്രീയേ നീ വേദനയോടെ പ്രസവിക്കുംഎന്ന വെളിപാടുകല്‍പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു. പ്രക്ര്തിക്ഷോഭങ്ങള്‍ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന്വ്യാകുലപ്പെട്ടു. എഡിസണ്‍ വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂടഎന്ന തടസ്സവാദം പോലും ഉയര്‍ന്നുവത്രേ!

നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയുംഅദ്ദേഹത്തിന്റെ ക്ര്തികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു. ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്‍ടയറെപുറത്താക്കി.ജോന്‍ ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷംമാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച്റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തലവെട്ടി.

വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവംഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല .പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതുംഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ചഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന്‍ കോടതിയെ സമീപിച്ചുപോലും! ഡാര്‍വിന്‍സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭവിലക്കേര്‍പ്പെടുത്തി.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നുംനിരോധനം നില നില്‍ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.

മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായസംഭാവനകളൊന്നുമുണ്ടായില്ല.

കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയുംനിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യപുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവുംപാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവുംമാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.

ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായനന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെമേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതുമനുഷ്യനെ നിര്‍ബന്ധിച്ചു.

ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്‍ക്കുന്നതില്‍ വിശ്വാസത്തോളം വലിയ പങ്ക്മറ്റൊന്നിനുമില്ല.നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെനേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു. ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ളഹജ്ജിനു വന്‍ തുക സബ്സിഡി നല്‍കുന്നു. ജീവിതാഭിവ്ര്ദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവുംമൂഡവിശ്വാസങ്ങള്‍ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതികൈവരിക്കാനാവുമോ?

കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെപണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ . ഭക്തിയുടെ പേരില്‍ കത്തിച്ചുകളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കുകൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്‍ത്തന്നെഅനേകം കോടി മിച്ചമുണ്ടാക്കാം.വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും. സര്‍വ്വവ്യാപിയുംസര്‍വ്വജ്ഞാനിയുമായ ഈശ്വരന്‍ വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!
,

കടപ്പാട് - http://yukthivadam.blogspot.com/2007/09/blog-post_12.html