പത്തിമടക്കി കുഞ്ഞാലിക്കുട്ടി; മുനീര്‍ ഇന്ത്യാവിഷന്‍ വിടില്ല



ലീഗിലെ അതികായന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീം വിഷയത്തില്‍ കാലിടറി. ലീഗിനുള്ളില്‍ തങ്ങളെ പോലും വരുതിയില്‍ നിര്‍ത്തി കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കുഞ്ഞാലിക്കുട്ടിക്കാണ്ലൈംഗീകപീഡനകേസോടെ പ്രതാപം നഷ്ടപ്പെട്ടത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ ഉപയോഗിച്ച്ആഞ്ഞടിച്ച മുനീറിനോട് പാര്‍ട്ടി വേണോ ചാനല്‍ വേണോ എന്ന് ചോദിച്ച് മുനീറിനെ സമ്മര്‍ദ്ധത്തിലാക്കിയപ്പോള്‍പാര്‍ട്ടിസെക്രട്ടറി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് പാണക്കാട് തങ്ങള്‍ക്ക് നല്‍കിയാണ് സിഎച്ചിന്റെ പുത്രന്‍തിരിച്ചടിച്ചത്. മുനീറിന്റെ നടപടി ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ലീഗ് മുമ്പെങ്ങുമില്ലാത്ത വിധംപ്രതിസന്ധിയിലായി. പലയിടങ്ങളിലായിരുന്ന ലീഗ് നേതാക്കളെ തങ്ങള്‍ അടിയന്തിരമായി വിളിച്ചു വരുത്തി. രഹസ്യമായും പരസ്യമായും രാപകലന്യേ ചര്‍ച്ചകള്‍ നടന്നു. ലീഗ് പിളര്‍പ്പിലേക്കെന്ന സാഹചര്യത്തിലെത്തി. ഇത്തരമൊരു സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് മുനീറിനെ വിധേയനാവുകയേ വഴിയുണ്ടായിരുന്നുള്ളൂ.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ശക്തവും വ്യക്തവുമായ ദൃശ്യങ്ങളടങ്ങുന്ന സിഡികള്‍ ഇന്ത്യാവിഷന്റെകയ്യിലുണ്ടെന്നുള്ളതും ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മുനീര്‍ ഇന്ത്യാവിഷന്‍ വിട്ടാല്‍ ഇന്ത്യാവിഷന്‍സിഡി ദൃശ്യങ്ങള്‍ പുറത്തുവിടുമോയെന്ന ഭയം ഒരുവശത്തും മുനീര്‍ ചാനലില്‍ തുടര്‍ന്നാല്‍ മുനീര്‍ കുഞ്ഞാലിക്കുട്ടിയെതകര്‍ക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിക്കുമോയെന്ന ഭീതി മറ്റൊരുവശത്തും. ചെകുത്താനുംകടലിനുമടിയില്‍പ്പെട്ട അവസ്ഥയില്‍ കുഞ്ഞാലിക്കുട്ടിയും. ഇത്തരമൊരവസ്ഥയില്‍ ലീഗിലെ പുലിക്കുട്ടിക്ക് മുനീറിന്റെമുന്നില്‍ അനുസരണയുള്ള വിനീതവിധേയനായി നില്‍ക്കുവാനേ കഴിയുകയുള്ളൂ. കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥലീഗിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം വരുത്തിയേക്കാനിടയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.
സിഎച്ചിന്റെ പുത്രന്റെ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ വാപ്പയുടെ പഴയ ചങ്ങാതിയുടെ അനുഗ്രഹാശ്ശിസുകളുംപിന്തുണയുമുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗൂഡാലോചന നടക്കുന്നതെന്ന് മനോരമ ചാനലില്‍അഭിമുഖ സംഭാഷണത്തിനിടിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത് നേതാവിനെ ലക്ഷ്യമിട്ടാണ്. എന്നാല്‍ ലീഗിനെകടുത്ത സമ്മര്‍ദ്ധത്തിലാക്കി മുനീര്‍ മുന്നേറിയപ്പോള്‍ തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും മുനീറിന്റെ തീരുമാനങ്ങള്‍ലീഗിന്റെ തീരുമാനങ്ങളാക്കി മാധ്യമങ്ങളെ അറിയിക്കേണ്ടി വന്നു. തന്റെ വിശ്വസ്തനായ ജലീലിനെ പുറത്താക്കികുഞ്ഞാലിക്കുട്ടി അടിച്ച അടിക്ക് മുനീറിന്റെ തിരിച്ചടിയും തീരുമാനങ്ങളോടെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടി.

നേരെചൊവ്വയില്‍ മുനീര്‍ ആണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നത് എന്നാരോപിച്ചകുഞ്ഞാലിക്കുട്ടിയെക്കൊണ്ടു തന്നെ വാക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുനീര്‍ തിരുത്തിപ്പറയിപ്പിച്ചത്കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിന് ശക്തമായ തിരിച്ചടിയായി. ഏതുസമയവും ഇടിത്തീപോലെ വീഴാവുന്ന റൗഫിന്റെപത്രസമ്മേളനങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ കുഴങ്ങുന്ന കുഞ്ഞാലിക്കുട്ടിയോടൊപ്പം നിന്നിരുന്നപലനേതാക്കളും മുനീര്‍ പക്ഷത്തേക്ക് കൂറുമാറിത്തുടങ്ങി. വരുംദിവസങ്ങളില്‍ ഇതിനെയെല്ലാം പ്രതിരോധിക്കാനുംഉപമുഖ്യമന്ത്രി സ്ഥാനം എന്ന തന്റെ സ്വപ്നപദവിയിലേയ്ക്കുമുള്ള കുതിപ്പിനുമായി കുഞ്ഞാലിക്കുട്ടി നടത്തുന്നശ്രമങ്ങളായിരിക്കും രാഷ്ട്രീയകേരളത്തെ ശ്രദ്ധാകേന്ദ്രമാക്കുവാന്‍ പോകുന്നത്.

No comments:

Post a Comment