ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍

1. കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചത് എന്തിനാണ് ?
(വിരലിലെണ്ണാവുന്നതിലധികം സ്ത്രീകളുമായി കുഞ്ഞാലിക്കുട്ടിക്ക് അവിഹിതബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെബന്ധുവും സഹായിമായിരുന്ന റൗഫ് പറഞ്ഞിട്ടുള്ളത്.)

2. കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് എന്തിന് ? യുഡിഎഫിലെരണ്ടാമത്തെ വലിയ കക്ഷിയുടെ സമുന്നതനായ നേതാവും മുന്‍മന്ത്രിയുമായിരുന്ന നേതാവിന്, അതും മലപ്പുറംപോലുള്ള ലീഗിന്റെ ശക്തികേന്ദ്രമായ ഒരു ജില്ലയില്‍ എന്ത് സംരക്ഷണമാണ് നല്‍കേണ്ടത് ? ആഭ്യന്തരമന്ത്രിയുംഎസ്പിയും അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാകാര്യങ്ങള്‍ തൃപ്തികരമെന്ന്ബോധ്യപ്പെടുത്തിയിട്ടും ഇത്തരം ഒരാവശ്യം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഉന്നയിച്ചത് എന്തിനുവേണ്ടിയായിരുന്നു ? കുഞ്ഞാലിക്കുട്ടി ചെയ്ത മാപ്പര്‍ഹിക്കാത്ത കാര്യങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നാണോ ശ്രീ.രമേശ് ചെന്നിത്തലഉദ്ദേശിച്ചത് ? പെണ്‍കുട്ടികളുടെ മാനത്തിന് കറന്‍സി കൊണ്ട് വിലയിട്ട ഇത്തരമൊരാളെ സംരക്ഷിക്കണമെന്ന്പരസ്യമായി ആവശ്യപ്പെടാന്‍ അങ്ങയെ പ്രേരിപ്പിച്ച ഘടകമെന്താണ് ?

3. കുഞ്ഞാലിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍ വാരിക്കോരിച്ചൊരിഞ്ഞ പ്രതിപക്ഷനേതാവും കുഞ്ഞാലിക്കുട്ടിയെസംരക്ഷിക്കണമെന്ന് വാദിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അധികാരത്തില്‍ വന്നാല്‍കുഞ്ഞാലിക്കുട്ടിയെ പെണ്‍വാണിഭക്കേസില്‍ നിന്നും രക്ഷിക്കാന്‍ അധികാരം ഉപയോഗിക്കില്ലേ ?

4. ഇത്രയധികം തെളിവുകള്‍ പുറത്തുവന്നിട്ടും കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന് കേരളത്തിലെ മുഴുവന്‍ജനങ്ങള്‍ക്കും വ്യക്തമായിട്ടും കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ കുഞ്ഞാലിക്കുട്ടിക്ക്പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച പാണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലീംലീഗ് എന്ന പാര്‍ട്ടിയെ യുഡിഎഫില്‍നിന്നും പുറത്താക്കുവാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ് ?

5. കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വംനല്‍കുന്ന ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത് ? കേരളത്തിലെ അമ്മമാര്‍ക്ക് മനഃസമാധാനത്തോടെ എങ്ങനെ അവരുടെ പെണ്‍കുട്ടികളെ വീടിന് പുറത്തേക്ക് വിടാന്‍കഴിയും ?

6. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏകമനസ്സോടെ കുഞ്ഞാലിക്കുട്ടി തെറ്റുകാരനെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക്മാത്രം കുഞ്ഞാലിക്കുട്ടി 'നല്ലവന്‍' ആകുന്നത് എങ്ങനെയാണ് ? വിഷയത്തില്‍ നിങ്ങളുടെ താല്പര്യം എന്താണ് ?


6 comments:

 1. കത്തിച്ചതും പൊട്ടിച്ചതും ഒക്കെ അവരു തന്നെ.
  ശബ്ദം ശ്രവിച്ചവര്‍ ഗൂഡാലോചന നടത്തി.
  ഇതാണിപ്പോ അവസ്ഥ

  ReplyDelete
 2. നല്ല പോസ്റ്റ് .മനുഷ്യത്ത്വമില്ലത്തവര്‍ക്കെതിരെ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീഷിക്കുന്നു.

  ReplyDelete
 3. ദീപക് ചങ്കരന്‍January 31, 2011 at 4:55 PM

  പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും കുഞ്ഞാലിക്കുട്ടി കുലുങ്ങിയില്ലെങ്കില്‍ പിന്നെ നീയൊന്നും ജീവിച്ചിരിക്കരുത്. അപമാനം കൊണ്ട് തൂങ്ങിച്ചാവാനുള്ള മാന്യതയെങ്കിലും നീ കാണിക്കണം.കെട്ട!

  ReplyDelete
 4. പണ്ട് കുറേപ്പേര്‍ ചേര്‍ന്ന് ആടിനെ പട്ടിയാക്കി ഇപ്പോള്‍ ആ പട്ടിക്കു പേ പിടിച്ചിട്ട് അവന്മാരെ എല്ലാം തിരിഞ്ഞു കടിക്കുന്നു

  ReplyDelete
 5. @ ദീപക് ചങ്കരന്‍

  പ്രിയസുഹൃത്തെ കുഞ്ഞാലിക്കുട്ടിയെ കുലുക്കുകയോ പറിക്കുകയോ എന്നതല്ല. കുഞ്ഞാലിക്കുട്ടി കാണിച്ചിട്ടുള്ള വൃത്തികേടുകള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുക എന്ന പൗരധര്‍മ്മം മാത്രമേ ഞാന്‍ നിര്‍വ്വഹിക്കുന്നുള്ളൂ. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമുള്ള ഒരു ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ ഈ കേസ് അട്ടിമറിക്കപ്പെട്ടും എന്ന് നിങ്ങളെയും പോലെ എനിക്കും നിശ്ചയമുള്ളതാണ്. എന്ന് കരുതി ഞാനെന്റെ കടമ നിര്‍വ്വഹിക്കാതിരുക്കുന്നത് ശരിയല്ലല്ലോ...

  ReplyDelete
 6. നിര്‍ഭാഗ്യവശാല്‍ അടുത്ത ഭരണം അച്ചുമ്മാമന്‍ അല്ലാതെ വേറെ ആരുടേതായാലും ഐസ്ക്രീം കേസ് അടക്കം സകല വാണിഭ, പീഡന, അഴിമതി കേസുകളും ആവി ആയി പോകും എന്നത് മൂന്നരത്തരം. കോമണ്‍ വെല്‍ത്ത്, 3G , S - ബാന്‍ഡ് അഴിമതികളില്‍ വിളങ്ങി നില്‍കുന്ന കേന്ദ്ര ഭരണക്കാര്‍ അതിനു വേണ്ട ഒത്താശ ചെയ്യുകയും ചെയ്യും. എമ്പ്രാന്‍ അല്പം കട്ട് ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നാണല്ലോ????

  ReplyDelete