കുറച്ചു കാലമായി ഹിന്ദുഐക്യവേദിയും ആർഎസ്എസും നടത്തുന്ന നുണപ്രചരണങ്ങളുടെ യഥാർത്ഥവശം ഇതാ.

കുറച്ചു കാലമായി ഹിന്ദുഐക്യവേദിയും ആർഎസ്എസും നടത്തുന്ന നുണപ്രചരണങ്ങളുടെ യഥാർത്ഥവശം ഇതാ.

(വിവരാവകാശ നിയമ പ്രകാരം കിട്ടിയ വിവരങ്ങളാണ്.)

1) ചോദ്യം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ‌ വരുന്നതാണോ?
# ഉത്തരം: 1186 ക്ഷേത്രങ്ങൾ. അതെ

2) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം എല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്?
# ഉത്തരം: അതെ

3) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാരിന് നൽകുന്നുണ്ടോ?
# ഉത്തരം: ഇല്ല

4) ശബരിമല ക്ഷേത്രത്തിലെ വരുമാനം സർക്കാരിലേക്കാണോ മുതൽക്കൂട്ടുന്നത്? അതോ ദേവസ്വം ബോർഡിലേയ്ക്കോ?
# ഉത്തരം: ഇല്ല. ബോർഡിലേയ്ക്ക്

5) സർക്കാരിലേക്കാണെങ്കിൽ ശബരിമല ക്ഷേത്ര വരുമാനത്തിന്റെ എത്ര ശതമാനമാണ്?
# ഉത്തരം: ചോദ്യത്തിന് പ്രസക്തിയില്ല.

6) ദേവസ്വം ബോർഡിന് സർക്കാരിൽ നിന്നും ധനസഹായം ഉണ്ടോ? ഉണ്ടെങ്കിൽ‌ എത്ര?
# ഉത്തരം: ഉണ്ട്. പ്രതിവർഷം 80 ലക്ഷം ‌രൂപ.