പി.സി. ജോര്‍ജ്ജിന്റെ മാപ്പ്

അടുപ്പില്‍ ആവാം..

ജയിലുകളിലെ സൌകര്യം വര്‍ധിപ്പിക്കുമോയെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: തടവുകാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് രാജ്യത്ത് ജയിലുകളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് ലോക്സഭയില്‍ കെ സുധാകരന്റെ ചോദ്യം. വിഷയത്തില്‍ അഞ്ച് ചോദ്യമാണ് സുധാകരന്‍ ഉന്നയിച്ചത്.

ഒന്ന്, രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ ആധിക്യമുണ്ടോ.
രണ്ട്, അതിന്റെ വിശദാംശം.
മൂന്ന്, ജയിലുകള്‍ വികസിപ്പിക്കുന്നതിലെ വേഗവും സ്ഥിതിവിവരവും.
നാല്, തടവുകാരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്ത് ജയിലുകളിലെ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ജയില്‍ സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടോ.
അഞ്ച്, അതിന്റെ വിശദാംശവും അതിനുവേണ്ടി ചെലവഴിക്കുന്ന പണവും.

തടവുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധന വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഗുരുദാസ് കാമത്ത് മറുപടി നല്‍കി. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2008ല്‍ 3,84,753 തടവുകാര്‍ ജയിലുകളിലുണ്ട്. 2,97,777 മാത്രമാണ് തടവുകാരുടെ അനുവദനീയമായ എണ്ണം. 29.2 ശതമാനം തടവുകാര്‍ ജയിലുകളില്‍അധികമുണ്ട്. ജയിലുകളുടെ മേല്‍നോട്ടച്ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍, ജയിലുകളുടെയും തടവുകാരുടെയുംസ്ഥിതി മെച്ചപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആധുനീകരണപദ്ധതി തുടങ്ങിയിട്ടുണ്ട്. 1800 കോടിയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. കേരളത്തിന് 25 കോടി അനുവദിച്ചിട്ടുണ്ട്- കാമത്ത് പറഞ്ഞു.

Sourceദേശാഭിമാനി 230211

mullapally speaks about paid news

ബോണസ്‌ പാര്‍ക്ക്

പായലേ വിട പൂപ്പലേ വിട

ബജറ്റ് 2011

സാമുഹ്യ ക്ഷേമത്തിന് ഏറെ ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് ആണ് ധനമന്ത്രി തോമസ് ഐസക്നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യു വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യു കമ്മി 2006-11ല്‍ 15.5 ശതമാനമായി താഴ്ന്നു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറിഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല . നാടിന്റെ സമഗ്ര പുരോഗതിക്കു സാധാരണക്കാരനെ മറക്കാതെ ഉള്ള ഒരു ബജറ്റ് .........

* ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
* കേബിള്‍ ടി.വി വരിസംഖ്യ കുറയും
* ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
* ചെമ്മണ്ണിന് വില കൂടും
* ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
* പൂജാ സാധനങ്ങളുടെ വില കുറയും
* നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
* ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
* ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
* ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
* ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
* 50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
* ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി
* രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
* മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്. ശാഖകള്‍ ആരംഭിക്കും
* പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
* കോഴിക്കോട് നഗര വികസനത്തിന് 182 കോടി
* ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
* രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
* പോലീസിന് 32 കോടി
* കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
* കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
* ആരോഗ്യമേഖലയ്ക്ക് 252 കോടി
* സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
* കുടുംബശ്രീക്ക് 100 കോടി
* തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
* സഹകരണ മേഖലയ്ക്ക് 43 കോടി
* ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
* കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
* കെ.എസ്..ബി മീറ്റര്‍ വാടക ഒഴിവാക്കി
* വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
* ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
* 10 പുതിയ .ടി.ഐകള്‍
* മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
* കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
* കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
* ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്പത്രി സ്ഥാപിക്കാന്‍ 1 കോടി
* ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
* അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
* വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
* അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
* 50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
* കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
* സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
* ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
* കലാമണ്ഡലത്തിന് 6 കോടി
* എറണാകുളം ജില്ലയ്ക്ക് 202 കോടി
* മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം
* പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
* അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
* മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
* കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
* ജലാശയങ്ങളുടേയും കുളങ്ങളുിടേയും വികസനത്തിന് 43 കോടി
* റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
* മൊയിന്‍ കുട്ടി വൈദ്യര്‍ സ്്മാരക അവാര്‍ഡിന് 50 ലക്ഷം
* ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
* സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
* മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
* നീര്‍ത്തട വികസനത്തിന് 35 കോടി
* വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും
* ദേശീയ ജലപാതാ വികസനത്തിന് 94 കോടി
* റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
* 10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
* ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
* വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
* കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
* കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
* ജൈവകൃഷിക്ക് 5 കോടി
* നാളികേര കൃഷിക്ക് 30 കോടി
* കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
* ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
* വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
* വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
* സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
* ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
* 40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
* 142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
* നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
* മത്സ്യമേഖലയ്ക്കായി 80 കോടി
* വനിതാ ക്ഷേമത്തിനായി 770 കോടി
* എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
* കയര്‍മേഖലയ്ക്ക് 82 കോടി
* രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
* പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
* വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
* പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
* ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
* കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
* ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
* മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
* കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
* ഖാദി വ്യവസായത്തിന് 9 കോടി
* വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
* വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
* മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
* ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
* കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
* റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
* കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
* മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി
* റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
* സ്വകാര്യ ആസ്പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
* കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
* റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
* സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
* ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
* മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
* കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
* പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
* ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
* കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
* അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
* കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
* 10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
* ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
* 3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
* .ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
* 20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
* ടൂറിസത്തിന് 105 കോടി
* ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്
* ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
* അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
* 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
* കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
* പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
* കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
* പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
* കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
* വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
* സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
* ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
* ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
* മ്യൂസിയങ്ങള്‍ക്ക് 1 കോടി
* മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
* കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
* കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
* വാതകപൈപ്പ്‌ലൈനിന് 12 കോടി
* 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
* തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
* കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
* തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
* പൊന്നാനി പോര്‍ട്ടിന് 761 കോടി
* കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
* 250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
* കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
* പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
* രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
* 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും
* പാറശ്ശാല - കൊല്ലം മലയോര പാത നിര്‍മിക്കും
* 10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
* റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
* പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
* 36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
* റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും.
​​​

നാളെയാണ് ... നാളെയാണ്

യുഡിഎഫിന്റെ മറ്റൊരു കരുത്താന്‍ ഇതാ.....

കുഞ്ഞാലിക്കുട്ടിയുടെ ചങ്കിലേക്ക് മുനീറിന്റെ അടുത്ത വെടി......

ഒരുകപ്പ് ഐസ്ക്രീമും ഒരു കൊടുങ്കാറ്റും




കാശു കൊടുത്ത് മൊഴി മാറ്റിച്ചാണ് കുഞ്ഞാലിക്കുട്ടി Ice Cream കേസില്‍ നിന്നും സ്വയം ഊരിപ്പോന്നതെന്നാണ്റൌഫിന്റെ പുതിയ വെളിപ്പെടുത്തല്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നാം ഐസ് ക്രീം കേസിന്റെ കാലത്തും ഇന്ത്യാ വിഷനിലെ MP ബഷീര്‍ ഇതന്നെപറഞ്ഞിരുന്നു.


കടപ്പാട്
ആദ്യ കാല ഐസ്ക്രീം കേസ് നടക്കുമ്പോള്‍ എം പി ബഷീര്‍ തയ്യാറാക്കിയ
മൂന്നു കുറ്റ വിചാരണ എന്ന ബുക്കിലെ ഒരുകപ്പ് ഐസ്ക്രീമും ഒരു
കൊടുങ്കാറ്റും എന്ന അധ്യായത്തില്‍ നിന്ന്

ഛെ; എല്ലാവര്‍ക്കും ഒരേ മനസ്സോ ?





ഫോട്ടോ ദീപികയോട് കടപ്പാട്

മോഷണത്തിനു വേണ്ടി മാത്രം ഒരു പാര്ട്ടിയോ !!!!!!