കൊണ്ഗ്രെസ്സിന്റെ നയം വ്യക്തമാണ്



സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടും
കോര്‍പ്പറേറ്റുകളുടെ സ്കൂളുകള്‍ തുറക്കും
------------------------------------------
റേഷന്‍ കടകള്‍ പൂട്ടും
വിദേശ കുത്തകകളുടെ കടകള്‍ തുറക്കും
--------------------------------------------
പോസ്റ്റ്‌ ഓഫീസുകള്‍ പൂട്ടും
പ്രൈവറ്റ്
കൊറിയര്‍ സര്‍വിസുകള്‍ തുറക്കും
---------------------------------------------
സര്‍ക്കാര്‍ മദ്യ ശാലകള്‍ പൂട്ടും
അബ്കാരി മുതലാളിമാരുടെ ബാറുകള്‍ തുറക്കും
--------------------------------------------------
ജനങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നടത്തുന്നവരെ ജയിലിലിട്ടു പൂട്ടും
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും രക്ഷിക്കാന്‍ ജയിലറകള്‍ തുറക്കും



ജനങ്ങളെ സഹായിക്കുന്ന കൊണ്ഗ്രെസ്സിനും സോണിയജിക്കും മന്‍മോഹന്‍ജിക്കും ഉമ്മന്‍ചാണ്ടിജിക്കും നന്ദി .. ( മറക്കില്ല.. ഇതൊരിക്കലും)

മണ്ണെണ്ണ ഒരു ലിറ്റെരിനു 70 രൂപ
പാചകവാതകം ഒരു സിലിണ്ടറിന് 700 രൂപ
-----------------------------------------------------------
ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധനം പിന്‍വലിക്കും - മന്ത്രി പ്രകാശ്‌
( സര്‍ക്കാര്‍ ആശുപത്രിയിലെ സൌജന്യ ചികിത്സയല്ല ഇനി ; ഡോക്ടര്‍മാരുടെ വീട്ടിലെ പണം നല്‍കിയുള്ള ചികിത്സ ആണ് മന്ത്രിക്ക് വിശ്വാസം. - വിശ്വാസം അതല്ലേ എല്ലാം )
------------------------------
-----------------------------
ബിവറേജസ് കോര്‍പ്പറെഷന്‍ തുടങ്ങാന്‍ തീരുമാനിച്ച 15 മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങില്ല. പകരം കൂടുതല്‍ ബാറുകള്‍ അനുവദിക്കും. - മന്ത്രി ബാബു
( ബിവറേജസ് കോര്‍പ്പറെഷന്‍ തുടങ്ങാനിരുന്ന മദ്യ വില്‍പ്പന ശാലകള്‍ക്ക് സമീപം ബാറുകള്‍ ഉണ്ടായിരുന്നു. മദ്യ വില്‍പ്പന ശാലകള്‍ ഇവിടെ തുടങ്ങിയാല്‍ ബാറുകളിലെ കച്ചവടം കുറഞ്ഞു പാവം ബാര്‍ മുതലാളിമാരുടെ വീട് പട്ടിണിയാകും. പാവം ബാറു മുതലാളിമാരുടെ വിഷമം ആര് പരിഹരിക്കും. അതിനല്ലേ ബാര്‍ വകുപ്പ് മന്ത്രി )
------------------------------
-----------------------------
5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 27000 രൂപയില്‍ കൂടുതലായാല്‍
( അതായത് ഒരു ദിവസത്തെ വരുമാനം 73 രൂപ 97 പൈസ )
അവരെ ബി പി എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും - സോണിയ ഗാന്ധി അധ്യക്ഷയായ കമ്മിറ്റി തീരുമാനം)
------------------------------
-----------------------------
ഈ വിധത്തില്‍ ഞങ്ങള്‍ ജനങ്ങളെ സഹായിക്കുന്ന കൊണ്ഗ്രെസ്സിനും സോണിയജിക്കും മന്‍മോഹന്‍ജിക്കും ഉമ്മന്‍ചാണ്ടിജിക്കും നന്ദി .. ( മറക്കില്ല.. ഇതൊരിക്കലും)

തദ്ദേശ സ്വയം ഭരണ വകുപ്പ് കീറി മുറിച്ചത് എന്തിനു വേണ്ടി ??

കേരളീയ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഈ വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രം അവാര്‍ഡ് നല്‍കിയാണ്‌ അംഗീകരിച്ചത്.
എന്നിട്ടും ഈ വകുപ്പ് കീറി മുറിച്ചിട്ട് അതിനെ എകോപ്പിക്കുവാന്‍ ഒരു മന്ത്രിതല സമിതിയും യു ഡി എഫ് രൂപീകരിച്ചിരിക്കുന്നു.
തല തിരിഞ്ഞ വികസന നയം ആണ് യു ഡി എഫ് സ്വീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണിത്.

ഇവരുടെയൊക്കെ സഹായം കൊണ്ടല്ലല്ലോ കേരളത്തില്‍ കമ്മുണിസ്റ്റു പാര്‍ടി വളര്‍ന്നത്‌.

ഇന്നലെ ഇന്ത്യവിഷനില്‍ വീണ ജോര്‍ജിനോടു . എം വി ജയരാജന്‍ ചോദിച്ചു:
"ഇത്ര കൃത്യമായി പറയുന്ന വീണ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ എപ്പോഴാണ് പങ്കെടുത്തത് ?"
അദ്ദേഹം വീണ്ടും ചോദിച്ചു: "നിങ്ങള്‍ പറയുന്ന വാര്‍ത്ത തെറ്റാണെന്ന് ഞാന്‍ തെളിയിച്ചാല്‍ ഇന്ത്യവിഷനില്‍നിന്ന് രാജി വയ്ക്കുമോ ?"
വീണയ്ക്കു കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ഇത്തരത്തില്‍ മാധ്യമങ്ങളുടെ മുഖം മൂടി വലിച്ചു കീറാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയണം. മാധ്യമ പേടിയുടെ കാലംകഴിഞ്ഞു.
Paid news ന്റെ ഇക്കാലത്ത് . നായനാരെ മാതൃകയാക്കണം. "പാട്ടിനു പോടാ" എന്ന് പറയാന്‍ കഴിയണം.
അല്ലെങ്കിലും ഇവരുടെയൊക്കെ സഹായം കൊണ്ടല്ലല്ലോ കേരളത്തില്‍ കമ്മുണിസ്റ്റു പാര്‍ടി വളര്‍ന്നത്‌.

എല്ലാരും കൂടി നിര്‍ബന്ധിച്ചാല്‍....

മൂക്കും കുത്തിയിരിക്കുന്നവന്‍ ഇനി എന്നാ കുത്താനാ എന്റെ ആര്യാടന്‍ സാറേ...

പി.സി. ജോര്‍ജ്ജിന്റെ മാപ്പ്

അടുപ്പില്‍ ആവാം..

ജയിലുകളിലെ സൌകര്യം വര്‍ധിപ്പിക്കുമോയെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: തടവുകാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് രാജ്യത്ത് ജയിലുകളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് ലോക്സഭയില്‍ കെ സുധാകരന്റെ ചോദ്യം. വിഷയത്തില്‍ അഞ്ച് ചോദ്യമാണ് സുധാകരന്‍ ഉന്നയിച്ചത്.

ഒന്ന്, രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ ആധിക്യമുണ്ടോ.
രണ്ട്, അതിന്റെ വിശദാംശം.
മൂന്ന്, ജയിലുകള്‍ വികസിപ്പിക്കുന്നതിലെ വേഗവും സ്ഥിതിവിവരവും.
നാല്, തടവുകാരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്ത് ജയിലുകളിലെ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ജയില്‍ സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടോ.
അഞ്ച്, അതിന്റെ വിശദാംശവും അതിനുവേണ്ടി ചെലവഴിക്കുന്ന പണവും.

തടവുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധന വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഗുരുദാസ് കാമത്ത് മറുപടി നല്‍കി. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2008ല്‍ 3,84,753 തടവുകാര്‍ ജയിലുകളിലുണ്ട്. 2,97,777 മാത്രമാണ് തടവുകാരുടെ അനുവദനീയമായ എണ്ണം. 29.2 ശതമാനം തടവുകാര്‍ ജയിലുകളില്‍അധികമുണ്ട്. ജയിലുകളുടെ മേല്‍നോട്ടച്ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍, ജയിലുകളുടെയും തടവുകാരുടെയുംസ്ഥിതി മെച്ചപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആധുനീകരണപദ്ധതി തുടങ്ങിയിട്ടുണ്ട്. 1800 കോടിയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. കേരളത്തിന് 25 കോടി അനുവദിച്ചിട്ടുണ്ട്- കാമത്ത് പറഞ്ഞു.

Sourceദേശാഭിമാനി 230211

mullapally speaks about paid news

ബോണസ്‌ പാര്‍ക്ക്