ഐസ്‌ക്രീം കേസ് രേഖകള്‍


courtesy - http://www.doolnews.com/

ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍

1. കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചത് എന്തിനാണ് ?
(വിരലിലെണ്ണാവുന്നതിലധികം സ്ത്രീകളുമായി കുഞ്ഞാലിക്കുട്ടിക്ക് അവിഹിതബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെബന്ധുവും സഹായിമായിരുന്ന റൗഫ് പറഞ്ഞിട്ടുള്ളത്.)

2. കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് എന്തിന് ? യുഡിഎഫിലെരണ്ടാമത്തെ വലിയ കക്ഷിയുടെ സമുന്നതനായ നേതാവും മുന്‍മന്ത്രിയുമായിരുന്ന നേതാവിന്, അതും മലപ്പുറംപോലുള്ള ലീഗിന്റെ ശക്തികേന്ദ്രമായ ഒരു ജില്ലയില്‍ എന്ത് സംരക്ഷണമാണ് നല്‍കേണ്ടത് ? ആഭ്യന്തരമന്ത്രിയുംഎസ്പിയും അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാകാര്യങ്ങള്‍ തൃപ്തികരമെന്ന്ബോധ്യപ്പെടുത്തിയിട്ടും ഇത്തരം ഒരാവശ്യം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഉന്നയിച്ചത് എന്തിനുവേണ്ടിയായിരുന്നു ? കുഞ്ഞാലിക്കുട്ടി ചെയ്ത മാപ്പര്‍ഹിക്കാത്ത കാര്യങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നാണോ ശ്രീ.രമേശ് ചെന്നിത്തലഉദ്ദേശിച്ചത് ? പെണ്‍കുട്ടികളുടെ മാനത്തിന് കറന്‍സി കൊണ്ട് വിലയിട്ട ഇത്തരമൊരാളെ സംരക്ഷിക്കണമെന്ന്പരസ്യമായി ആവശ്യപ്പെടാന്‍ അങ്ങയെ പ്രേരിപ്പിച്ച ഘടകമെന്താണ് ?

3. കുഞ്ഞാലിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍ വാരിക്കോരിച്ചൊരിഞ്ഞ പ്രതിപക്ഷനേതാവും കുഞ്ഞാലിക്കുട്ടിയെസംരക്ഷിക്കണമെന്ന് വാദിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അധികാരത്തില്‍ വന്നാല്‍കുഞ്ഞാലിക്കുട്ടിയെ പെണ്‍വാണിഭക്കേസില്‍ നിന്നും രക്ഷിക്കാന്‍ അധികാരം ഉപയോഗിക്കില്ലേ ?

4. ഇത്രയധികം തെളിവുകള്‍ പുറത്തുവന്നിട്ടും കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന് കേരളത്തിലെ മുഴുവന്‍ജനങ്ങള്‍ക്കും വ്യക്തമായിട്ടും കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ കുഞ്ഞാലിക്കുട്ടിക്ക്പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച പാണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലീംലീഗ് എന്ന പാര്‍ട്ടിയെ യുഡിഎഫില്‍നിന്നും പുറത്താക്കുവാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ് ?

5. കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വംനല്‍കുന്ന ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത് ? കേരളത്തിലെ അമ്മമാര്‍ക്ക് മനഃസമാധാനത്തോടെ എങ്ങനെ അവരുടെ പെണ്‍കുട്ടികളെ വീടിന് പുറത്തേക്ക് വിടാന്‍കഴിയും ?

6. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏകമനസ്സോടെ കുഞ്ഞാലിക്കുട്ടി തെറ്റുകാരനെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക്മാത്രം കുഞ്ഞാലിക്കുട്ടി 'നല്ലവന്‍' ആകുന്നത് എങ്ങനെയാണ് ? വിഷയത്തില്‍ നിങ്ങളുടെ താല്പര്യം എന്താണ് ?


ചായക്കടക്കാരുടെ രാജകുമാരന്‍

നെടുമ്പാശേരി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ ചായകുടിനാടകം വീണ്ടും. ആലുവയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ദേശം കുന്നംപുറത്തെ സൌപര്‍ണിക ഹോട്ടലിലായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. വെള്ളിയാഴ്ച വൈകിട്ട് 3.50 ഓടെയാണ് ചായക്കടയിലേക്ക് ഓടിക്കയറിയത്. ചായയും പപ്പടവടയും കഴിച്ച് 20 മിനിറ്റോളം കടയില്‍ ഇരുന്നു. കടയുടമ അശോകന് ചായക്കാശായി 1000 രൂപയും നല്‍കി.

രാഹുല്‍ ഫെസ്റ്റിവലിനൊരുങ്ങാം

രാഹുല്‍ ഫെസ്റ്റിവലിനൊരുങ്ങാം

Source - http://berlytharangal.com/?p=6337

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കല്യാണത്തിന് അദ്ദേഹം വന്നുപോയതിന്‍റെ കുളിര് മാറിയിട്ടില്ല. ദേ, പിന്നേം വരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് കേരളമാധ്യമങ്ങളെ അനുഗ്രഹിക്കാന്‍ വീണ്ടും വരുന്നത്. കഴിഞ്ഞ വരവിലെ വിശേഷങ്ങള്‍ മൂന്നു ദിവസത്തോളം മലയാള മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഇത്തവണ അദ്ദേഹം മുന്നു ദിവസത്തോളം ഇവിടുണ്ടാവുമെന്നതിനാല്‍ വിശേഷങ്ങള്‍ ആറു ദിവസത്തോളം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യാം.

രാഹുല്‍ജിയുടെ വരവ് കാത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതും അന്വേഷണം നടത്തേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമായ ചില മേഖലകള്‍ ശ്രദ്ധയില്‍ പെടുത്തുന്നു. ഇതൊക്കെ കാണാന്‍ ജനം ആവേശത്തോടെ കാത്തിരിക്കുകയാണല്ലോ.

1. അദ്ദേഹം പ്രത്യേക വിമാനത്തില്‍ വരാനുള്ള സാധ്യത തുലോം വിരളമാണ്. പ്രത്യേക വിമാനം കാലിയടിച്ച് വിട്ടിട്ട് അതിന്‍റെ പിന്നാലെയുള്ള ലോക്കല്‍ വിമാനത്തില്‍ എക്കോണമി ക്ലാസ്സിലെ വരാന്‍ വഴിയുള്ളൂ. അങ്ങനെയാണെങ്കില്‍ എക്കോണമി ക്ലാസ് തിരഞ്ഞെടുത്തതിന്‍റെ രാഷ്ട്രീയത്തെപ്പറ്റി ഒരു റിപ്പോര്‍ട്ട്. പണ്ട്, എക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ച ശശി തരൂരിനുള്ള കനത്ത അടിയായി ഈ യാത്രയെ കാണാമോ എന്നൊരന്വേഷണറിപ്പോര്‍ട്ട്, ഒപ്പം തരൂരിന്‍റെ പ്രതികരണം.

2. അദ്ദേഹത്തിന്‍റെ വേഷം, അതിന്‍റെ നിറം, ഡിസൈന്‍, തുണി ഏതു മില്ലിലുണ്ടാക്കിയത്, പരുത്തിയോ പോളിസ്റ്ററോ നൈലോണോ, അയഞ്ഞതോ മുറുകിയതോ, അകത്ത് ബനിയനിട്ടിട്ടുണ്ടോ ഇല്ലയോ, മുഖം ഫുള്ളായി ഷേവ് ചെയ്തോ അതോ കുറ്റിത്താടിയുണ്ടോ,മുടി അലസമായിട്ടിരിക്കുകയാണോ അതോ ചീകി വച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ജെല്ല് പുരട്ടിയാണോ പുരട്ടാതെയാണോ, ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയാണോ അതോ ഗൗരവമാണോ, അരികിലിരുന്നയാളോട് കുശലം പറഞ്ഞോ ഇല്ലയോ, പറഞ്ഞെങ്കില്‍ എന്താണ്, അതിന്‍റെ രാഷ്ട്രീയമെന്താണ് (അരികിലിരുന്നയാളെ പേഴ്‍സണലായി കണ്ട് വിസ്മയവും ഞെട്ടലും പ്രകടമാക്കുന്ന അനുഭവക്കുറിപ്പ് വേറെ വാങ്ങാം), ഇടയ്‍ക്ക് സ്ഥലമായോ എന്നറിയാല്‍ വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കിയോ ഇല്ലയോ, ഉറങ്ങിയോ ഇല്ലയോ, എയര്‍ ഹോസ്റ്റസുമാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി അവരോട് ചര്‍ച്ച ചെയ്തോ, കോക്പിറ്റില്‍ പോയിരുന്ന് പൈലറ്റ് ഉറങ്ങാതെ വര്‍ത്തമാനം പറഞ്ഞോ, വിമാനത്തിലുണ്ടായിരുന്ന അശ്ശേശം ദരിദ്രരായ ആരെയെങ്കിലും ആലിംഗനം ചെയ്യുകയോ മറ്റോ ചെയ്തോ, ഇടയ്‍ക്ക് എന്താണ് കഴിച്ചതും കുടിച്ചതും, അതില്‍ തന്നെ ആദ്യം എന്താണ് കഴിച്ചത്, കഴിക്കുമ്പോള്‍ മുഖത്തെ ഭാവം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ അയക്കാം.

3. വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ നിന്നവരില്‍ ആരെയാണ് അദ്ദേഹം ആദ്യം നോക്കിയത്, എത്ര സെക്കന്‍ഡ് കൈവീശി നിന്നു, ആരെയാണ് ആദ്യം തൊട്ടത്, ആരോടാണ് ആദ്യം സംസാരിച്ചത്, എന്താണ് സംസാരിച്ചത്, മുഖത്ത് യാത്രാക്ഷീണമുണ്ടായിരുന്നോ, വിമാനത്താവളത്തിലെ തൂപ്പുകാരോട് കുശലം പറയുകയും അവരുടെ ബുദ്ധിമുട്ടുകളെപ്പറ്റി അന്വേഷിക്കുകയും ചെയ്തോ, എത്ര സമയം അതിനകത്ത് നിന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണം.

4. ഇനിയാണ് പ്രധാനഭാഗം. പൊതുജനത്തിനു ലഭ്യമാക്കേണ്ട സേവനങ്ങള്‍ മാറ്റി വച്ച്, രാവിലെ മുതല്‍ തേച്ചുമിനുക്കിയ യൂണിഫോമണിഞ്ഞ് നെഞ്ചിടിപ്പോടെ എസ്കോര്‍ട്ടുമായി കാത്തു നില്‍ക്കുന്ന പൊലീസുകാരെ വിഡ്ഢികളാക്കാന്‍ എന്തു സൂത്രമായിരിക്കും അദ്ദേഹം ആവിഷ്കരിക്കുക എന്നത് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. പൊലീസുകാരുടെ കണ്ണില്‍പ്പെടാതെ പിന്നിലത്തെ മുള്ളുവേലി ചാടിക്കടന്ന് അദ്ദേഹം ഓട്ടോറിക്ഷ ലക്ഷ്യമാക്കി നടക്കുന്നതോ മറ്റോ ആയ ഒരു വിഷ്വല്‍ കിട്ടിയാല്‍ ജയിച്ചു. അത്തരമൊരു സാധ്യത മുന്നില്‍ കണ്ട് ചാനല്‍ അല്ലെങ്കില്‍ പത്രത്തിന്‍റെ വകയായി ഒരു റിപ്പോര്‍ട്ടറെ ഓട്ടോക്കാരനായി വേഷം കെട്ടിച്ച് ആ പരിസരത്ത് കിടത്താവുന്നതാണ്. നേരത്തെ ലൈവിനായി സെറ്റ് ചെയ്ത ചെറുക്യാമറയുമായി കിടക്കുന്ന ഓട്ടോയില്‍ അദ്ദേഹം കയറിക്കിട്ടിയാല്‍ ബാക്കി ചാനലുകാരുടെ കാര്യം ഊ..ഞ്ഞാലാകും. ഓട്ടോ ഓടിക്കുന്നത് സ്വന്തം ലേഖകന്‍ തന്നെയാണെങ്കില്‍ ഓട്ടോക്കാരനോട് സംസാരിച്ച് അനുഭവക്കുറിപ്പ് തയ്യാറാക്കുന്ന ജോലി പകുതിയാകും.

5. വിവിഐപിയെ എസ്കോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരില്‍ സസ്പെന്‍ഷന്‍ ലഭിക്കുന്നവരുടെ പേരും മറ്റും മറ്റൊരു റിപ്പോര്‍ട്ടായി തന്നെ കൊടുക്കുന്നതാണ് നല്ലത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ സിപിഎം ബോധപൂര്‍വം വീഴ്ച വരുത്തി എന്ന ഉപകഥയുമാവാം. ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജി വയ്‍ക്കണമെന്ന ആവശ്യം ചോദിച്ചാല്‍ പ്രതിപക്ഷക്കാര് തരും.

6. അദ്ദേഹത്തിന്‍റെ പരിപാടികള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, മകരവിളക്കിനെത്തുന്ന ഭക്തന്‍മാരെപ്പോലെ ഒന്നു തൊടാന്‍ മോഹിച്ച്, ഒന്നുകൂടി തൊഴാല്‍ കൊതിച്ച് കാത്തുകെട്ടിക്കിടക്കുന്ന ജനത്തെ പരാമര്‍ശിക്കാതെ പോകരുത്. യുക്തിവാദികളായ മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ലാഭമുണ്ടാക്കാന്‍ അണിയിച്ചൊരുക്കിയ കപടമഹാത്മാവാണ് എന്നാരോപിക്കുന്നത് നമ്മള്‍ മൈന്‍ഡ് ചെയ്യരുത്. ദേശാഭിമാനം നമുക്കിന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.

7. വൈകുന്നേരമായാല്‍ ഏതെങ്കിലും ഹോട്ടലില്‍ അദ്ദേഹം താമസിക്കും. അവിടുത്തെ അന്തരീക്ഷവര്‍ണനയാവാം. വൈകിട്ടു കുടിച്ചത് ചായയോ കാപ്പിയോ അതോ ചാപ്പിയോ, കുളിച്ചത് ചൂടുവെള്ളത്തിലോ തണുത്തവെള്ളത്തിലോ, ടബ്ബിലോ ഷവറിലോ അതോ കോര്‍പറേഷന്‍ പൈപ്പിന്‍റെ ചുവട്ടിലോ, സോപ്പ് തേച്ചോ ഇല്ലയോ (സോപ്പിന്‍റെ ബ്രാന്‍ഡ് ഏതാണെന്നന്വേഷിച്ച് കമ്പനി എംഡിയുടെ സന്തോഷാശ്രു), തേച്ചെങ്കില്‍ ചുമ്മാ തേച്ചതേയുള്ളോ അതോ നന്നായിട്ട് പതപ്പിച്ചോ, തോര്‍ത്താന്‍ നേരം കണ്ണടയൂരിയോ ഇല്ലയോ, കുളിച്ചിട്ടു കയറിപ്പോകാന്‍ നേരം മാധ്യമപ്രവര്‍ത്തകരെ നോക്കി കൈവീശിയോ ഇല്ലയോ തുടങ്ങിയ വിശദമായി വേണം.

8. അദ്ദേഹത്തിന്‍റെ രാത്രി ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയില്‍ നിന്നുള്ള തല്‍സമയ വിവരണം. എന്തൊക്കെയാണ് വിഭവങ്ങള്‍, ആരാണ് തയ്യാറാക്കുന്നത്, അതിനുള്ള അരി, പച്ചക്കറി തുടങ്ങിയവ എവിടെ നിന്ന്, വഴുതനങ്ങ ഉണ്ടെങ്കില്‍ അത് ബിടി ആണോ അല്ലയോ (അതിന്‍റെ രാഷ്ട്രീയം), ചീഫ് ഷെഫിന്‍റെ അനുഭവക്കുറിപ്പ് തുടങ്ങിയവയും പ്രധാനം.

9. കുളി കഴിഞ്ഞ് റെസ്റ്റെടുക്കുന്ന രാഹുല്‍ജി എന്തൊക്കെയാണ് ചെയ്യുന്നത്, വേഷം എന്താണ്, അതിന്‍റെ വിശദാംശങ്ങള്‍, ടിവി കാണുന്നുണ്ടെങ്കില്‍ ഏതു ചാനലാണ് (ഓരോ ചാനലുകാരും അവരവരുടെ ചാനല്‍ കാണുന്ന വിഷ്വല്‍ എടുത്താല്‍ നല്ല മൈലേജ് കിട്ടും), എത്ര സമയം കാണും, മെഗാസീരിയലോ ഐഡിയ സ്റ്റാര്‍ സിങ്ങറോ മറ്റോ കാണുന്നുണ്ടോ, പുസ്തകം വല്ലതും വായിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.

10. അത്താഴം കഴിക്കുമ്പോള്‍ ഏത് ഐറ്റമാണ് ആദ്യമെടുക്കുന്നത് തുടങ്ങി അവസാനം കട്ടന്‍ കുടിച്ച് അവസാനിപ്പിക്കുന്നതു വരെയുള്ള വിശദാംശങ്ങള്‍ കംപ്ലീറ്റ് വേണം. കഴിച്ചിട്ടു മടങ്ങും വഴി കിച്ചണില്‍ പോയി കുക്കര്‍മാരോട് കുശലം പറയുന്നതും ക്ലീനിങ്ങിനു നില്‍ക്കുന്ന തമിഴ്‍നാട്ടുകാരന്‍ ബാലനോട് തുടര്‍ന്നു പഠിക്കണമെന്നുപദേശിച്ചുകൊണ്ട് പഠനച്ചെലവിനുള്ള തുക വാഗ്ദാനം ചെയ്യുന്ന എക്സ്ക്ലൂസീവ് സ്റ്റോറി കിട്ടിയാല്‍ വളരെ നന്നായി. മുറിക്കുള്ളില്‍ കയറുന്ന രാഹുല്‍ജി ലൈറ്റണച്ചിട്ടാണോ അണയ്‍ക്കാതെയാണോ ഉറങ്ങുന്നത്. കിടന്ന് എത്ര സമയത്തിനകം ഉറങ്ങി, കൂര്‍ക്കം വലിക്കുന്നുണ്ടോ അതോ ശാന്തമായാണോ ഉറങ്ങുന്നത് തുടങ്ങുന്ന കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തിയാല്‍ ഒരു ദിവസത്തെ ജോലി തീര്‍ന്നു. അടുത്ത ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചാല്‍ മതി.

ഇത്ര ശ്രമകരമായ അന്വേഷണങ്ങള്‍ക്ക് വാര്‍ത്താ അവതാരകന്‍ എത്ര ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും എന്ന സംശയമാകും എന്‍റെ മാധ്യമസുഹൃത്തുക്കള്‍ക്ക് ഉണ്ടാവുക. ഇതൊക്കെ സ്പോട്ട് റിപ്പോര്‍ട്ടിങ്ങില്‍ മുഴുകുന്ന റിപ്പോര്‍ട്ടര്‍ക്കുള്ള നിര്‍ദേശങ്ങളാണ്. ചാനല്‍ ഏതായാലും ബുള്ളറ്റിന്‍ ഏതായാലും അവതാരകന്‍ എപ്പോഴും ഒരേ ചോദ്യമോ ചോദിക്കേണ്ടതുള്ളൂ- എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ്.. ശശീ(റിപ്പോര്‍ട്ടരുടെ പേര്) എന്താണ് വിശദാംശങ്ങള്‍ ?

മതി, ശശി എല്ലാം പറഞ്ഞോളും.

മദ്യാസക്തിക്കെതിരെ ഒന്നിക്കൂ......

ജനങ്ങളോട് വോട്ടു ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് വോട്ടല്ല ആട്ടാണ് കിട്ടുക എന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍

1500 കര്‍ഷകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത് ആത്മഹത്യ ചെയ്ത കേരളത്തില്‍ അതില്ലാതെ ആക്കിയ സര്‍ക്കാരിനെതിരെ മോചന യാത്ര നടത്തുന്ന ഉമ്മന്‍ചാണ്ടി ഒന്ന് മനസ്സിലാക്കണം ടുജിസ്പെക്ട്രം ആദര്‍ശ ഫ്ലാറ്റ് അഴിമതി ഐപിഎല്‍കുംഭകോണം ഹജ്ജ്‌ കോട്ട വില്‍പ്പന ഇതൊക്കെ മറച്ചു വെക്കാന്‍ വേണ്ടി നടത്തുന്ന ഈ യാത്ര കഴിഞ്ഞു ജനങ്ങളോട് വോട്ടു ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് വോട്ടല്ല ആട്ടാണ് കിട്ടുക എന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍

അഴിമതിക്ക് വീണ്ടും കോണ്‍ഗ്രസിന്റെ ഗ്രീന്‍സിഗ്നല്‍

വിവിധ അഴിമതികളില്‍ ആരോപണവിധേയരായവരുടെ മന്ത്രിക്കസേരകള്‍ക്ക് ഒരു പോറല്‍ പോലും എല്‍പ്പിക്കാതെകേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇവര്‍ക്ക് ഇനിയും പുതിയ പതിയ അഴിമതികളുമായി മുന്നോട്ട് പോകുന്നതിനുള്ളഗ്രീന്‍സിഗ്നലാണ് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് തീരുമാനത്തിലൂടെ കൊടുത്തിരിക്കുന്നത്.

വിലകൂടിയ ഭക്ഷണം ഒഴിവാക്കൂ ചേട്ടാ....

പണ്ട് ഹലാക്കിന്റെ അവലുംകഞ്ഞി... ഇന്നിപ്പോ പാണക്കാട്ടെ 'പച്ച'തേനാണ് അലി 'പച്ച'പാലാണ് അലി

What an IDEA Singhji

കേരള മോചന യാത്ര: ചര്‍ച്ചാ വിഷയം കുഞ്ഞാലിക്കുട്ടിയുടെ അഭാവം

കേരള മോചന യാത്ര: ചര്‍ച്ചാ വിഷയം കുഞ്ഞാലിക്കുട്ടിയുടെ അഭാവം | Madhyamam
Source: madhyamam.com

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ കേരള മോചന യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധേയമായ അഭാവം യു.ഡി.എഫിലും കോണ്‍ഗ്രസിലും ചര്‍ച്ചാവിഷയമാകുന്നു. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരുവിധ അഭിപ്രായ ഭിന്നതകളും പ്രകടമല്ലെന്നിരിക്കെ ലീഗിന്റെ പ്രമുഖ നേതാവ് വിട്ടുനിന്നതിന് കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഒന്ന് പോഡേയ്..


അണ്ണാ അണ്ണാ

എന്തുവാടെയ്

നിങ്ങള്‍ ഇടതുപക്ഷം എന്തുട്ട് ഭരണാണ് അയ്യെ

എന്തുവാടേയ് അയ്യേന്നൊക്കെ പറയാന്‍ ഇവിടാരേങ്കിലും ഉടുതുണി ഊരി നില്‍ക്കുന്നുണ്ടോ

അണ്ണേയ് ഭരണത്തെ കുറിച്ച് പറയുമ്പോള്‍ അണ്ണന്‍ വഴിമാറി പോകല്ലെ

ഹ് ഹ ഹ ഹ് അതെന്നെ,ശരിയെടേയ് എന്നാല്‍ നമ്മക്ക് ഭരണത്തെ കുറിച്ച്ച്ച് പറയാം

എന്തുട്ട് ഭരണാണ്ണേയ് കേരളത്തില്‍


എന്തുവാടേയ് ഇവിടെ കുഴപ്പം

ഇവിടെ കുഴപ്പങ്ങളേ ഉള്ളൂ അണ്ണാ

ഡാ ചെക്കാ അഞ്ഞാ പുഞ്ഞാ പറയാതെ കുഴപ്പമെന്താന്ന് പറ

മൊത്തം കുഴപ്പാണണ്ണേയ്

ഡേയ് നിന്റെ ചൊറിയെല്ലാം മാറിയോ,വല്ല ആശുപത്രീലും പോടെയ്

ഇന്നലെ പോയി അണ്ണേയ് ഗവണ്മെന്റാശുപത്രീല്

ഡോക്ടറൊക്കെ ഉണ്ടായിരുന്നോടേയ് അവിടെ

ഇപ്പോള്‍ കുറേ ഉണ്ടണ്ണാ,അവരെയൊന്നും ഇപ്പോള്‍ സ്വന്തായിട്ടുള്ള ആശുപത്രീല് ചികിത്സിപ്പിക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നില്ലല്ലോ.അതോഡോക്ടര്‍മാരൊക്കെണ്ട് ഇപ്പോള്‍ എല്ലാര്‍ക്കും സര്‍ക്കാര്‍ ആസ്പത്രീല് പോകേണ്ട് വന്നു.ശരിയല്ലണ്ണേയ്യ് നിങ്ങളുടെ ഭരണം.

ഡാ സര്‍ക്കാര്‍ ആസ്പത്രിക്ക് ഇപ്പോള്‍ എന്താ കുഴപ്പം,നിനക്കെന്താ അവിടുന്ന് മരുന്ന് കിട്ടിയില്ലെടേയ്

മരുന്നൊക്കെ കിട്ടി അണ്ണേയ്,പക്ഷേ ഇടതുപക്ഷ ഭരണം ശരിയല്ല.

പോടാ പൊട്ടന്‍ ചെക്കാ,എന്താ കൂഴപ്പംന്ന് പറയ്.ഡാ നില്ലടാ എങ്ങോട്ടാ ഓടുന്നത്?


റേഷന്‍ കടയിലോട്ടാണണ്ണേയ്.

എന്തുവാ ഇപ്പോള്‍ വായ്നോട്ടം റേഷന്‍ കടയുടെ മുന്നിലോട്ട് മറ്റിയോടേയ്

അല്ലണ്ണാ ഈ മാസത്തെ അരി വാങ്ങിയിട്ടില്ലാ കിലോക്ക് രണ്ട് രൂപ വീതം കൊടുത്താല്‍ മതിയണ്ണേയ്.

എന്നാല്‍ പെട്ടന്ന് പോയി വാങ്ങി കൊണ്ട് വന്ന് ഞെണ്ണടേയ്.

ഹ ഹ ഈ അണ്ണന്‍ ഭരണത്തിന്റെ കാര്യം ഞാന്‍ ചോദിക്കുമെന്ന് വിചാരിച്ച് പെട്ടന്ന് എന്നെ പറഞ്ഞ് വിടുകയാണോ?എന്തുട്ട് ഭരണാണ് അണ്ണാ ഇടതുപക്ഷത്തിന്റെ.

ഡേയ് പോടാ,കാരണോരുടെ പെന്‍ഷനൊക്കെ കിട്ടിയോടേയ്.

അതൊക്കെ നേരത്തെ കിട്ടി അണ്ണാ ഇപ്പോള്‍ പെന്‍ഷനൊക്കെ കൂട്ടിയിട്ടുണ്ട്.അതൊക്കെ പോട്ടണ്ണേയ് ഭരണത്തിന്റെ കാര്യം പറ.

എന്തുട്ടാഡേയ് നിനക്ക് അറിയേണ്ടത്?

അണ്ണേയ് നമ്മള്‍ ഒരു പാര്‍ട്ടികാരനും അല്ല,പക്ഷേ സത്യം എവിടെയും പറയും നിങ്ങളുടെ ഭരണം തീരെ ശരിയല്ല അണ്ണേയ്.

എടേയ് ഇതെത്രാ‍മത്തെ പ്രാവശ്യമാണടെയ് ഞാന്‍ നിന്നോട് ചോദിക്കുന്നത്,ഭരണത്തിന് എന്തുവാ കുഴപ്പം എന്ന് പറയടേയ്?പിന്നെന്തുവാടേയ് നീ ഒരു പാര്‍ട്ടികാരനും അല്ല എന്നോ,കള്ളന്മാരുടെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചോടെയ്.അല്ലാതെ പുറത്താക്കല്‍ ഉണ്ടാവില്ലല്ലോ.

അണ്ണേയ് അതൊക്കെ വിട്,അണ്ണന്‍ ഭരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വേറെ ഓരോന്ന് എടുത്തിട്ട് അടവ് മാറ്റാനുള്ള പരിപാടിയാണ് ഞാന്‍ പോണു പക്ഷേ അണ്ണാ ഇടതുപക്ഷത്തിന്റെ ഭരണം മഹാ മോശം തന്നെയാണ്.

എടേയ് നിന്റെ അച്ഛനെവിടെടേയ് വീട്ടിലുണ്ടോ,കര്‍ഷകതൊഴിലാളികളുടെ മീറ്റിങ്ങുണ്ട് നാളെ.


പാടത്ത് ഇപ്പോള്‍ നടീലിന്റെ സമയാണണ്ണാ,അചഛന്‍ കൂടുതലും പാടത്തെന്നെയാണ്.അവിടെ പൊയാല്‍ കാണാം.അങ്ങോട്ട് വന്നാല്‍ എന്നോടെന്തെങ്കിലും പണി പറയും ഞാന്‍ പോകാണ് അണ്ണാ.കര്‍ഷകരുടെ കടമൊക്കെ ഈ മുടിഞ്ഞ നിങ്ങളുടെ ഇടതുപക്ഷ സര്‍ക്കാര്‍ എഴുതിതള്ളിയതോണ്ട് ഇപ്പോള്‍ പാടതൊന്നും പന്ത് കളിക്കാനും പറ്റുന്നില്ല.എന്തിനാ അണ്ണാ മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാന്‍ ഇങ്ങനെ നിങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്നത് ഇറങ്ങി പൊയ്ക്കൂടെ.

ഡാ പൊക്കണതരം പറഞ്ഞാല്‍ ഒരു കീറങ്ങ് വെച്ച് തരും....

എന്തണ്ണേയ് കാര്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പിടിക്കണില്ലാലേ.

ഡേയ് ഇത്രയും വയസ്സായീലേ വല്ല പണിക്കും പോയിക്കൂടടേയ്,എത്ര കാലായി നുണയും പരദൂഷണോം പറഞ്ഞ് ചൊറീം കുത്തി നടക്കുന്നു.

ഒന്ന് പോ അണ്ണേയ് നിങ്ങളോടൊന്നും നേരിട്ട് സംസാരിച്ചാല്‍ ശരിയാവൂലാ,കലിപ്പ് തീര്‍ക്കാന്‍ ഒന്ന് രണ്ട് കള്ള ഐഡിയുണ്ടാക്കി നിങ്ങളുടെ രണ്ടാള്‍ക്കിട്ട് നല്ല മുട്ടന്‍ തെറി പറഞ്ഞിട്ട് വരാം,മാത്തുട്ടിടേടുത്തുന്ന് കിട്ടിയ കുറച്ച് പോട്ടങ്ങളും തുണ്ടും ഉണ്ട് അതും പോസ്റ്റാലോ ഞാനാരാ മോന്‍.

എഡേയ് നീ ആരുടെ മോനാണന്ന് എനിക്ക് സംശയൊന്നും ഇല്ലാ,പക്ഷേങ്കീ നിന്റെ അച്ചന്‍ ഒരു നല്ല മനുഷ്യനാടേയ് നീകാരണം അയാള്‍ക്കിട്ട് എന്തിനാടേയ് തെറി കേള്‍പ്പിക്കുന്നത്.

ഒന്ന് പോ അണ്ണേയ് ...

നീയൊക്കെ ചൊറീം കുത്തി നടന്നോ ഇങ്ങനെ ആര്‍ക്കും ഒരുപകാരോം ഇല്ലാതെ.ഇനിയെങ്കിലും നന്നായിക്കൂടടേയ്.../.

പുറത്തായത് മാധ്യമങ്ങളുടെ തനിനിറം

വി എസിനെതിരെ നടപടി വാര്‍ത്ത പുറത്തായത് മാധ്യമങ്ങളുടെ തനിനിറം

ന്യൂഡല്‍ഹി: വലതുപക്ഷമാധ്യമങ്ങളുടെ തനിനിറം ഒരിക്കല്‍കൂടി പുറത്തായി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ചൂഴ്ന്നാണ് മാധ്യമങ്ങള്‍ കള്ളവാര്‍ത്ത രൂപപ്പെടുത്തിയത്. വി എസിനെ ശാസിച്ചെന്നും വാര്‍ത്ത ചോര്‍ന്നതിനെതിരെ വി എസ് പരാതിപ്പെട്ടെന്നും ഒക്കെയായി നീണ്ടു ആ ഭാവനാവിലാസങ്ങള്‍. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പിബി യോഗം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് തീരുമാനമെടുത്തെന്ന രീതിയില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ മാത്രമാണ് ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോയത്. അച്ചടിമാധ്യമങ്ങളില്‍നിന്ന് ആരും പോയിരുന്നുമില്ല. കൊല്‍ക്കത്തയിലേക്ക് ലേഖകരെ വിട്ട 'ഏഷ്യാനെറ്റും' 'മനോരമന്യൂസു'മാണ് തീര്‍ത്തും അസംബന്ധമായ ഈ വാര്‍ത്ത ആദ്യം നല്‍കിയത്. തുടര്‍ന്ന് വള്ളിപുള്ളി വ്യത്യാസമില്ലാതെ മറ്റ് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും ഇത് ആവര്‍ത്തിച്ചു. ചില മാധ്യമലേഖകര്‍ പിബി യോഗത്തില്‍ പങ്കെടുത്ത പോലെയാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം പിണറായി വിജയനും മറ്റും യോഗത്തില്‍ പറഞ്ഞതെന്ന മട്ടില്‍ തങ്ങളുടെ താല്‍പ്പര്യത്തിനൊത്ത പലതും അവര്‍ വാര്‍ത്തയാക്കി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ ഭാഷയില്‍ 'ഭാവനാസമ്പന്നരായ മാധ്യമപ്രവര്‍ത്തകരുടെ ഭാവന അക്ഷരാര്‍ഥത്തില്‍ ചിറക്വിടര്‍ത്തി പറന്നു'. എസ് ആര്‍ പിയുടെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

വാര്‍ത്തയ്ക്ക് വിശ്വാസ്യത നല്‍കാനായി തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍മാരും കള്ളക്കഥ ചമയ്ക്കാന്‍ മത്സരിച്ചു. ശാസിക്കാനുള്ള പിബി തീരുമാനത്തില്‍ വി എസ് ശക്തമായി പ്രതിഷേധിച്ച് പിബിക്ക് കത്തെഴുതിയെന്നായിരുന്നു തലസ്ഥാനലേഖകരുടെ ഭാവന. എന്നാല്‍, തന്നെ ശാസിക്കാന്‍ പാര്‍ടി തീരുമാനിച്ചതായി അറിയില്ലെന്ന് വി എസ് പറഞ്ഞതോടെ ഈ വാര്‍ത്തയുടെ കള്ളത്തരവും പുറത്തായി. സിപിഐ എമ്മിനെ കുറിച്ച് കള്ളവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരൊറ്റ മാധ്യമവും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാന്‍ തയ്യാറായില്ല. ഒരു ടെലിവിഷന്‍ ചാനലിലെ വാര്‍ത്താവായനക്കാരന്‍ സ്വന്തം ചാനലിലെ റിപ്പോര്‍ട്ടറോട് എവിടെനിന്നാണ് ഈ വാര്‍ത്ത ലഭിച്ചതെന്ന് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുണ്ടായില്ല. വാര്‍ത്തയ്ക്ക് തുടക്കമിട്ട ഒരു ചാനലാകട്ടെ സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിന് കള്ളവാര്‍ത്തയെ ന്യായീകരിക്കാന്‍ വൃഥാ ശ്രമം തുടരുകയുംചെയ്തു. ഒരു നുണ തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി ജനങ്ങള്‍ ധരിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഐ എമ്മിന്റെ കാര്യത്തില്‍ കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ പിന്തുടരുന്നതെന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് വി എസിനെതിരായ നടപടി വാര്‍ത്ത.
(വി ബി പരമേശ്വരന്‍)

ഇല്ലാത്ത നടപടി എങ്ങനെ ചോരും: മുഖ്യമന്ത്രി

എടുക്കാത്ത നടപടി എങ്ങനെ ചോരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. ലോട്ടറി കാര്യത്തില്‍ തനിക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ നടപടിയെടുത്തെന്ന മാധ്യമവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോടുവാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെയൊരു നടപടി ഉണ്ടായതായി അറിയില്ല. നടപടി ഉണ്ടായാല്‍ നിങ്ങള്‍ക്കറിയാന്‍ കഴിയുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചതാണോയെന്ന് അത് കൊടുത്തവരോട് ചോദിച്ച് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സാന്തിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കൊള്ളയടി അനുവദിക്കില്ല. അഞ്ചുമാസമായി കേരളത്തില്‍ മാര്‍ട്ടിന്റെ ലോട്ടറി ഇല്ല. ഇനി നടക്കാനും പോകുന്നില്ല. മാര്‍ട്ടിനെപോലുള്ള കള്ളന്മാരെ ഒതുക്കുന്നതിന് തന്റെ പാര്‍ടി എതിരുനില്‍ക്കുമെന്ന് നിങ്ങളല്ലാതെ വേറെ ആരെങ്കിലും സംശയിക്കുമോയെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തോടു പ്രതികരിച്ചു. ലോട്ടറിവിഷയത്തില്‍ തന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ടിയും സര്‍ക്കാരുമായുള്ള ഏകോപനത്തില്‍ എന്തെങ്കിലും കുറവുണ്ടായതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനുമറുപടി നല്‍കി. പെവാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരും. പെകുട്ടികളെ ഉപയോഗിച്ച മാന്യന്മാരെ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വിലങ്ങുവച്ച് തെരുവിലൂടെ നടത്തും. ശബരിമല ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. വിവാദങ്ങളുണ്ടാക്കുന്ന മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പിനും ജനദ്രോഹത്തിനും കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കള്ളക്കളി തുറന്നുകാണിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മാധ്യമങ്ങള്‍ സംഘടിതമായി ആക്രമിക്കുന്നു: മന്ത്രി പാലോളി


മലപ്പുറം: മാധ്യമങ്ങള്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സംഘടിതമായി ആക്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും തദ്ദേശഭരണ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ദേശാഭിമാനി മലപ്പുറം എഡിഷന്‍ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോളി. പൊടിപ്പും തൊങ്ങലും വച്ചാണ് പാര്‍ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഴുവന്‍ പ്രദേശത്തും ദേശാഭിമാനി എത്തേണ്ടതുണ്ടെന്ന് പാലോളി പറഞ്ഞു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണന്‍, പി കെ സൈനബ, പി പി വാസുദേവന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് സര്‍കുലേഷന്‍ മാനേജര്‍ സി കെ രാജീവ് വര്‍മ സ്വാഗതം പറഞ്ഞു.

കോണ്‍സ്സ്രുകാരും അവസാനം സമ്മതിച്ചു..

സിപിഐ(എം) കേരളത്തിന്റെ സമഗ്രവികസനത്തിനായി ഇഎംഎസ് ന്റെ കാലം മുതല്‍ക്കേ പഠനകോണ്‍ഗ്രസ്നടത്തി തുടങ്ങി. 2011 ല്‍ മൂന്നാമത് പഠനകോണ്‍ഗ്രസ്സും കഴിഞ്ഞു. സിപിഐ(എം) ന്റെ പഠനകോണ്‍ഗ്രസ്സിനെകുറ്റംപറഞ്ഞു നടന്ന കോണ്‍ഗ്രസ്സുകാര്‍ അവസാനം സിപിഐ(എം) നെ മാതൃകയാക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സുകാര്‍ക്കും വിവരം വച്ചുതുടങ്ങിയിട്ടുണ്ട്.