കൊണ്ഗ്രെസ്സിന്റെ നയം വ്യക്തമാണ്



സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടും
കോര്‍പ്പറേറ്റുകളുടെ സ്കൂളുകള്‍ തുറക്കും
------------------------------------------
റേഷന്‍ കടകള്‍ പൂട്ടും
വിദേശ കുത്തകകളുടെ കടകള്‍ തുറക്കും
--------------------------------------------
പോസ്റ്റ്‌ ഓഫീസുകള്‍ പൂട്ടും
പ്രൈവറ്റ്
കൊറിയര്‍ സര്‍വിസുകള്‍ തുറക്കും
---------------------------------------------
സര്‍ക്കാര്‍ മദ്യ ശാലകള്‍ പൂട്ടും
അബ്കാരി മുതലാളിമാരുടെ ബാറുകള്‍ തുറക്കും
--------------------------------------------------
ജനങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നടത്തുന്നവരെ ജയിലിലിട്ടു പൂട്ടും
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും രക്ഷിക്കാന്‍ ജയിലറകള്‍ തുറക്കും



ജനങ്ങളെ സഹായിക്കുന്ന കൊണ്ഗ്രെസ്സിനും സോണിയജിക്കും മന്‍മോഹന്‍ജിക്കും ഉമ്മന്‍ചാണ്ടിജിക്കും നന്ദി .. ( മറക്കില്ല.. ഇതൊരിക്കലും)

മണ്ണെണ്ണ ഒരു ലിറ്റെരിനു 70 രൂപ
പാചകവാതകം ഒരു സിലിണ്ടറിന് 700 രൂപ
-----------------------------------------------------------
ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധനം പിന്‍വലിക്കും - മന്ത്രി പ്രകാശ്‌
( സര്‍ക്കാര്‍ ആശുപത്രിയിലെ സൌജന്യ ചികിത്സയല്ല ഇനി ; ഡോക്ടര്‍മാരുടെ വീട്ടിലെ പണം നല്‍കിയുള്ള ചികിത്സ ആണ് മന്ത്രിക്ക് വിശ്വാസം. - വിശ്വാസം അതല്ലേ എല്ലാം )
------------------------------
-----------------------------
ബിവറേജസ് കോര്‍പ്പറെഷന്‍ തുടങ്ങാന്‍ തീരുമാനിച്ച 15 മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങില്ല. പകരം കൂടുതല്‍ ബാറുകള്‍ അനുവദിക്കും. - മന്ത്രി ബാബു
( ബിവറേജസ് കോര്‍പ്പറെഷന്‍ തുടങ്ങാനിരുന്ന മദ്യ വില്‍പ്പന ശാലകള്‍ക്ക് സമീപം ബാറുകള്‍ ഉണ്ടായിരുന്നു. മദ്യ വില്‍പ്പന ശാലകള്‍ ഇവിടെ തുടങ്ങിയാല്‍ ബാറുകളിലെ കച്ചവടം കുറഞ്ഞു പാവം ബാര്‍ മുതലാളിമാരുടെ വീട് പട്ടിണിയാകും. പാവം ബാറു മുതലാളിമാരുടെ വിഷമം ആര് പരിഹരിക്കും. അതിനല്ലേ ബാര്‍ വകുപ്പ് മന്ത്രി )
------------------------------
-----------------------------
5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 27000 രൂപയില്‍ കൂടുതലായാല്‍
( അതായത് ഒരു ദിവസത്തെ വരുമാനം 73 രൂപ 97 പൈസ )
അവരെ ബി പി എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും - സോണിയ ഗാന്ധി അധ്യക്ഷയായ കമ്മിറ്റി തീരുമാനം)
------------------------------
-----------------------------
ഈ വിധത്തില്‍ ഞങ്ങള്‍ ജനങ്ങളെ സഹായിക്കുന്ന കൊണ്ഗ്രെസ്സിനും സോണിയജിക്കും മന്‍മോഹന്‍ജിക്കും ഉമ്മന്‍ചാണ്ടിജിക്കും നന്ദി .. ( മറക്കില്ല.. ഇതൊരിക്കലും)

തദ്ദേശ സ്വയം ഭരണ വകുപ്പ് കീറി മുറിച്ചത് എന്തിനു വേണ്ടി ??

കേരളീയ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഈ വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രം അവാര്‍ഡ് നല്‍കിയാണ്‌ അംഗീകരിച്ചത്.
എന്നിട്ടും ഈ വകുപ്പ് കീറി മുറിച്ചിട്ട് അതിനെ എകോപ്പിക്കുവാന്‍ ഒരു മന്ത്രിതല സമിതിയും യു ഡി എഫ് രൂപീകരിച്ചിരിക്കുന്നു.
തല തിരിഞ്ഞ വികസന നയം ആണ് യു ഡി എഫ് സ്വീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണിത്.