ഒന്ന് പോഡേയ്..


അണ്ണാ അണ്ണാ

എന്തുവാടെയ്

നിങ്ങള്‍ ഇടതുപക്ഷം എന്തുട്ട് ഭരണാണ് അയ്യെ

എന്തുവാടേയ് അയ്യേന്നൊക്കെ പറയാന്‍ ഇവിടാരേങ്കിലും ഉടുതുണി ഊരി നില്‍ക്കുന്നുണ്ടോ

അണ്ണേയ് ഭരണത്തെ കുറിച്ച് പറയുമ്പോള്‍ അണ്ണന്‍ വഴിമാറി പോകല്ലെ

ഹ് ഹ ഹ ഹ് അതെന്നെ,ശരിയെടേയ് എന്നാല്‍ നമ്മക്ക് ഭരണത്തെ കുറിച്ച്ച്ച് പറയാം

എന്തുട്ട് ഭരണാണ്ണേയ് കേരളത്തില്‍


എന്തുവാടേയ് ഇവിടെ കുഴപ്പം

ഇവിടെ കുഴപ്പങ്ങളേ ഉള്ളൂ അണ്ണാ

ഡാ ചെക്കാ അഞ്ഞാ പുഞ്ഞാ പറയാതെ കുഴപ്പമെന്താന്ന് പറ

മൊത്തം കുഴപ്പാണണ്ണേയ്

ഡേയ് നിന്റെ ചൊറിയെല്ലാം മാറിയോ,വല്ല ആശുപത്രീലും പോടെയ്

ഇന്നലെ പോയി അണ്ണേയ് ഗവണ്മെന്റാശുപത്രീല്

ഡോക്ടറൊക്കെ ഉണ്ടായിരുന്നോടേയ് അവിടെ

ഇപ്പോള്‍ കുറേ ഉണ്ടണ്ണാ,അവരെയൊന്നും ഇപ്പോള്‍ സ്വന്തായിട്ടുള്ള ആശുപത്രീല് ചികിത്സിപ്പിക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നില്ലല്ലോ.അതോഡോക്ടര്‍മാരൊക്കെണ്ട് ഇപ്പോള്‍ എല്ലാര്‍ക്കും സര്‍ക്കാര്‍ ആസ്പത്രീല് പോകേണ്ട് വന്നു.ശരിയല്ലണ്ണേയ്യ് നിങ്ങളുടെ ഭരണം.

ഡാ സര്‍ക്കാര്‍ ആസ്പത്രിക്ക് ഇപ്പോള്‍ എന്താ കുഴപ്പം,നിനക്കെന്താ അവിടുന്ന് മരുന്ന് കിട്ടിയില്ലെടേയ്

മരുന്നൊക്കെ കിട്ടി അണ്ണേയ്,പക്ഷേ ഇടതുപക്ഷ ഭരണം ശരിയല്ല.

പോടാ പൊട്ടന്‍ ചെക്കാ,എന്താ കൂഴപ്പംന്ന് പറയ്.ഡാ നില്ലടാ എങ്ങോട്ടാ ഓടുന്നത്?


റേഷന്‍ കടയിലോട്ടാണണ്ണേയ്.

എന്തുവാ ഇപ്പോള്‍ വായ്നോട്ടം റേഷന്‍ കടയുടെ മുന്നിലോട്ട് മറ്റിയോടേയ്

അല്ലണ്ണാ ഈ മാസത്തെ അരി വാങ്ങിയിട്ടില്ലാ കിലോക്ക് രണ്ട് രൂപ വീതം കൊടുത്താല്‍ മതിയണ്ണേയ്.

എന്നാല്‍ പെട്ടന്ന് പോയി വാങ്ങി കൊണ്ട് വന്ന് ഞെണ്ണടേയ്.

ഹ ഹ ഈ അണ്ണന്‍ ഭരണത്തിന്റെ കാര്യം ഞാന്‍ ചോദിക്കുമെന്ന് വിചാരിച്ച് പെട്ടന്ന് എന്നെ പറഞ്ഞ് വിടുകയാണോ?എന്തുട്ട് ഭരണാണ് അണ്ണാ ഇടതുപക്ഷത്തിന്റെ.

ഡേയ് പോടാ,കാരണോരുടെ പെന്‍ഷനൊക്കെ കിട്ടിയോടേയ്.

അതൊക്കെ നേരത്തെ കിട്ടി അണ്ണാ ഇപ്പോള്‍ പെന്‍ഷനൊക്കെ കൂട്ടിയിട്ടുണ്ട്.അതൊക്കെ പോട്ടണ്ണേയ് ഭരണത്തിന്റെ കാര്യം പറ.

എന്തുട്ടാഡേയ് നിനക്ക് അറിയേണ്ടത്?

അണ്ണേയ് നമ്മള്‍ ഒരു പാര്‍ട്ടികാരനും അല്ല,പക്ഷേ സത്യം എവിടെയും പറയും നിങ്ങളുടെ ഭരണം തീരെ ശരിയല്ല അണ്ണേയ്.

എടേയ് ഇതെത്രാ‍മത്തെ പ്രാവശ്യമാണടെയ് ഞാന്‍ നിന്നോട് ചോദിക്കുന്നത്,ഭരണത്തിന് എന്തുവാ കുഴപ്പം എന്ന് പറയടേയ്?പിന്നെന്തുവാടേയ് നീ ഒരു പാര്‍ട്ടികാരനും അല്ല എന്നോ,കള്ളന്മാരുടെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചോടെയ്.അല്ലാതെ പുറത്താക്കല്‍ ഉണ്ടാവില്ലല്ലോ.

അണ്ണേയ് അതൊക്കെ വിട്,അണ്ണന്‍ ഭരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വേറെ ഓരോന്ന് എടുത്തിട്ട് അടവ് മാറ്റാനുള്ള പരിപാടിയാണ് ഞാന്‍ പോണു പക്ഷേ അണ്ണാ ഇടതുപക്ഷത്തിന്റെ ഭരണം മഹാ മോശം തന്നെയാണ്.

എടേയ് നിന്റെ അച്ഛനെവിടെടേയ് വീട്ടിലുണ്ടോ,കര്‍ഷകതൊഴിലാളികളുടെ മീറ്റിങ്ങുണ്ട് നാളെ.


പാടത്ത് ഇപ്പോള്‍ നടീലിന്റെ സമയാണണ്ണാ,അചഛന്‍ കൂടുതലും പാടത്തെന്നെയാണ്.അവിടെ പൊയാല്‍ കാണാം.അങ്ങോട്ട് വന്നാല്‍ എന്നോടെന്തെങ്കിലും പണി പറയും ഞാന്‍ പോകാണ് അണ്ണാ.കര്‍ഷകരുടെ കടമൊക്കെ ഈ മുടിഞ്ഞ നിങ്ങളുടെ ഇടതുപക്ഷ സര്‍ക്കാര്‍ എഴുതിതള്ളിയതോണ്ട് ഇപ്പോള്‍ പാടതൊന്നും പന്ത് കളിക്കാനും പറ്റുന്നില്ല.എന്തിനാ അണ്ണാ മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാന്‍ ഇങ്ങനെ നിങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്നത് ഇറങ്ങി പൊയ്ക്കൂടെ.

ഡാ പൊക്കണതരം പറഞ്ഞാല്‍ ഒരു കീറങ്ങ് വെച്ച് തരും....

എന്തണ്ണേയ് കാര്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പിടിക്കണില്ലാലേ.

ഡേയ് ഇത്രയും വയസ്സായീലേ വല്ല പണിക്കും പോയിക്കൂടടേയ്,എത്ര കാലായി നുണയും പരദൂഷണോം പറഞ്ഞ് ചൊറീം കുത്തി നടക്കുന്നു.

ഒന്ന് പോ അണ്ണേയ് നിങ്ങളോടൊന്നും നേരിട്ട് സംസാരിച്ചാല്‍ ശരിയാവൂലാ,കലിപ്പ് തീര്‍ക്കാന്‍ ഒന്ന് രണ്ട് കള്ള ഐഡിയുണ്ടാക്കി നിങ്ങളുടെ രണ്ടാള്‍ക്കിട്ട് നല്ല മുട്ടന്‍ തെറി പറഞ്ഞിട്ട് വരാം,മാത്തുട്ടിടേടുത്തുന്ന് കിട്ടിയ കുറച്ച് പോട്ടങ്ങളും തുണ്ടും ഉണ്ട് അതും പോസ്റ്റാലോ ഞാനാരാ മോന്‍.

എഡേയ് നീ ആരുടെ മോനാണന്ന് എനിക്ക് സംശയൊന്നും ഇല്ലാ,പക്ഷേങ്കീ നിന്റെ അച്ചന്‍ ഒരു നല്ല മനുഷ്യനാടേയ് നീകാരണം അയാള്‍ക്കിട്ട് എന്തിനാടേയ് തെറി കേള്‍പ്പിക്കുന്നത്.

ഒന്ന് പോ അണ്ണേയ് ...

നീയൊക്കെ ചൊറീം കുത്തി നടന്നോ ഇങ്ങനെ ആര്‍ക്കും ഒരുപകാരോം ഇല്ലാതെ.ഇനിയെങ്കിലും നന്നായിക്കൂടടേയ്.../.

No comments:

Post a Comment