മതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ....!

മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനുകഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി. അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്തമനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളുംതത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരംധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.

യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടുംഅനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്‍. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളുംചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.

രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു. പ്രാര്‍ത്ഥനയുംബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നുംവിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെവധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലുകുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല്‍വേദനസംഹാരൌഷധങ്ങള്‍ ദൈവ വിരുദ്ധമായി. “സ്ത്രീയേ നീ വേദനയോടെ പ്രസവിക്കുംഎന്ന വെളിപാടുകല്‍പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു. പ്രക്ര്തിക്ഷോഭങ്ങള്‍ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന്വ്യാകുലപ്പെട്ടു. എഡിസണ്‍ വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂടഎന്ന തടസ്സവാദം പോലും ഉയര്‍ന്നുവത്രേ!

നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയുംഅദ്ദേഹത്തിന്റെ ക്ര്തികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു. ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്‍ടയറെപുറത്താക്കി.ജോന്‍ ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷംമാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച്റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തലവെട്ടി.

വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവംഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല .പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതുംഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ചഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന്‍ കോടതിയെ സമീപിച്ചുപോലും! ഡാര്‍വിന്‍സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭവിലക്കേര്‍പ്പെടുത്തി.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നുംനിരോധനം നില നില്‍ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.

മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായസംഭാവനകളൊന്നുമുണ്ടായില്ല.

കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയുംനിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യപുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവുംപാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവുംമാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.

ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായനന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെമേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതുമനുഷ്യനെ നിര്‍ബന്ധിച്ചു.

ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്‍ക്കുന്നതില്‍ വിശ്വാസത്തോളം വലിയ പങ്ക്മറ്റൊന്നിനുമില്ല.നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെനേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു. ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ളഹജ്ജിനു വന്‍ തുക സബ്സിഡി നല്‍കുന്നു. ജീവിതാഭിവ്ര്ദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവുംമൂഡവിശ്വാസങ്ങള്‍ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതികൈവരിക്കാനാവുമോ?

കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെപണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ . ഭക്തിയുടെ പേരില്‍ കത്തിച്ചുകളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കുകൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്‍ത്തന്നെഅനേകം കോടി മിച്ചമുണ്ടാക്കാം.വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും. സര്‍വ്വവ്യാപിയുംസര്‍വ്വജ്ഞാനിയുമായ ഈശ്വരന്‍ വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!
,

കടപ്പാട് - http://yukthivadam.blogspot.com/2007/09/blog-post_12.html

No comments:

Post a Comment