സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന പേരു വരാതിരിക്കാന്‍ ചില ചാനലുകളെങ്കിലും ശ്രദ്ധിച്ചു. മേഘക്കുവേണ്ടി സിങ്വി ഹാജരായി എന്ന് പറയുമ്പോള്‍ മാര്‍ട്ടിനു വേണ്ടിയല്ലെന്നും ഒരര്‍ത്ഥമുണ്ടല്ലോ. ഇത്രയും കാലം മാര്‍ട്ടിനെ വെച്ച് കളിച്ച കളി ഇനിയും എങ്ങിനെയെങ്കിലും തുടരാമെന്നൊരു പൂതിയും അവര്‍ക്കുണ്ടായിരുന്നിരിക്കണം. സിങ്വി ഹാജരായ വാര്‍ത്ത കൊടുക്കാതെ സതീശന്‍ പരാതി നല്‍കി എന്ന വാര്‍ത്ത കൊടുത്ത പത്രങ്ങള്‍ക്കും ചില പൂതികള്‍ ബാക്കി ഉണ്ടായിരുന്നിരിക്കണം

No comments:

Post a Comment